സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന് (വെള്ളി). പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് വില 38,880 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു. ഇതാണ് സ്വര്‍ണത്തിന്റെ നിരക്കിലെ സര്‍വകാല റെക്കോര്‍ഡ്.
ദേശീയ വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഒക്ടോബര്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1.07 ശതമാനം കുറഞ്ഞ് 52,061 രൂപയിലെത്തി.
ഇന്ത്യന്‍ ബുള്ളിയന്‍ & ജ്വല്ലേഴ്സ് അസോസിയേഷന്‍ പുറത്തുവിടുന്ന കണക്ക് പ്രകാരം 10 ഗ്രാമിന് 52,319 രൂപയാണ് ഇന്ന് (വെള്ളിയാഴ്ച്ച) ഇന്ത്യയില്‍ വില. ഇതേസമയം, കസ്റ്റം തീരുവയും മറ്റു നികുതികളും പണിക്കൂലിയും ഉള്‍പ്പെടുമ്പോള്‍ സംസ്ഥാനങ്ങള്‍ തോറും സ്വര്‍ണ വിലയില്‍ മാറ്റം വരും. എന്നാല്‍ താരതമ്യേന കേരളത്തിലാണ് വെള്ളിയാഴ്ച ഏറ്റവും കുറവ് വില.ചെന്നൈയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 50,840 രൂപയാണ് ഇന്നത്തെ വില.
24 കാരറ്റ് സ്വര്‍ണത്തിനാകട്ടെ വില 55,460 രൂപയും. മുംബൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50,990 രൂപയാണ് നിരക്ക്. ഡല്‍ഹിയില്‍ 22 കാരറ്റ് ശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് 51,200 രൂപയാണ് ഇന്ന് വില (ഇന്നലെ 51,850 രൂപ). സ്വര്‍ണത്തിന് മാത്രമല്ല, വെള്ളി വിലയിലും വെള്ളിയാഴ്ച്ച ഇടിവ് സംഭവിച്ചിട്ടുണ്ട്. കിലോയ്ക്ക് 66,153 രൂപയാണ് ഇന്ന് വെള്ളിക്ക് നിലവാരം.
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…