പൂന: ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. ഈ മാസം അവസാനത്തോടെ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ഇന്ത്യയില്‍ തയ്യാറാവും. സെറം പരീക്ഷിച്ച് നിര്‍മ്മിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി എത്തിക്കാനാവുമെന്നതില്‍ നൂറു ശതമാനം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ 2021 ഒക്ടോബറോടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ദ ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിച്ച അദര്‍ പൂനവല്ല മാധ്യമങ്ങളോടായി വെളിപ്പെടുത്തി.
‘ഈ മാസാവസാനത്തോടെ, ഞങ്ങള്‍ക്ക് [കൊറോണ വൈറസ് വാക്സിന്‍ വിതരണത്തിനുള്ള അവസാന അനുമതിയായ ഒരു അടിയന്തര ലൈസന്‍സ് അനുമതി ലഭിച്ചേക്കാം. എന്നാല്‍ വിശാലമായ ഉപയോഗത്തിനുള്ള യഥാര്‍ത്ഥ ലൈസന്‍സ് പിന്നീടുള്ള തീയതിയില്‍ മാത്രമെ ലഭ്യമാവുകയുള്ളൂ എന്നാണ് അറിവ്. എന്നാല്‍ റെഗുലേറ്റര്‍മാര്‍ അനുമതി നല്‍കിയാല്‍ 2021 ജനുവരിയില്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ”അദാര്‍ പൂനവല്ല പറഞ്ഞു.
‘ഇന്ത്യയുടെ 20% പേര്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞാല്‍, ആത്മവിശ്വാസവും വികാരങ്ങളും തിരികെ വരുന്നതായി നമുക്ക് പ്രതീക്ഷിക്കാം, അടുത്ത വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ വരെ എല്ലാവര്‍ക്കും വേണ്ടത്ര വാക്‌സിനുകള്‍ ലഭിക്കുമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാമെന്നും എസ്‌ഐഐ മേധാവി പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…