മലയാളികൾക്ക് ടിക് ടോക്ക് നന്നായി അറിയാം, എന്നാൽ ടിക് ടോക്ക് റിയാക്ഷനെ കുറിച്ചും അതിന്റെ ഇംപാക്ടും എന്തുമാത്രം ഉണ്ടാകുമെന്ന് വലിയ പിടിയില്ലായിരുന്നു. ടിക് ടോക്കിൽ വരുന്ന വീഡിയോസിനെ ഇഴകീറി പരിശോധിച്ച് പൊരിച്ചെടുക്കുന്ന റോസ്റ്റിങ്ങും വലിയ പരിചയമില്ലായിരുന്നു.
കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് ടിക് ടോക്ക് താരങ്ങളും വീഡിയോ കാണുന്നവരും മലയാളി സൈബർ ലോകവും കുറേ കാര്യങ്ങൾ പഠിച്ചു. പറഞ്ഞു വരുന്നത് ഇപ്പോഴും ചൂടോടെ ഓടിക്കൊണ്ടിരിക്കുന്ന അർജുൻ റോസ്റ്റിങ്ങിനെ കുറിച്ചാണ്.
യൂട്യൂബിൽ ‘Arjyou’ എന്ന ചാനൽ അറിയാത്ത മലയാളികൾ ഇന്ന് കുറവായിരിക്കും. പ്രത്യേകിച്ച് ടിക് ടോക്കിലെ മലയാളികൾ. ഒരാഴ്ച്ച കൊണ്ടാണ് അർജുൻ സുന്ദരേശൻ എന്ന വിദ്യാർത്ഥിയുടെ യൂട്യൂബ് ചാനൽ ഒരു മില്യൺ സബ്സ്ക്രൈബേർസിനെ നേടിയെടുത്തത്. ആകെ ചെയ്തത് ചില ടിക് ടോക്ക് വീഡിയോകൾ റിയാക്ട് ചെയ്തു എന്നു മാത്രം.
രണ്ട് വർഷം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനലാണ് ഒരാഴ്ച്ച കൊണ്ട് ഒരു മില്യൺ ആളുകളെ കൂട്ടിയത്. ചങ്ങനാശേരി മീഡിയ വില്ലേജിലെ ബിഎ മൾട്ടിമീഡിയ വിദ്യാർത്ഥിയായ അർജുൻ ലോക്ക്ഡൗണിൽ ഇരുന്ന് ബോറഡിച്ചതോടെയാണ് ടിക് ടോക്ക് വീഡിയോ റിയാക്ഷനുമായി എത്തിയത്. പിന്നെ നടന്നത് ചരിത്രം.
കൂട്ടുകാർ ചേർന്നാണ് വീഡിയോകൾ തെരഞ്ഞെടുക്കുന്നത് എന്ന് അർജുൻ പറയുന്നു. പല വീഡിയോകളും ഷൂട്ട് ചെയ്യുമ്പോഴാണ് ആദ്യം കാണുന്നത്. പ്രതികരണവും അങ്ങനെയുണ്ടാകുന്നതാണെന്നും അർജുൻ.ലോക്ക്ഡൗണിൽ മലയാളികളെ അർജുൻ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല. ടിക് ടോക്ക് വീഡിയോയ്ക്കുള്ള അർജുന്റെ ഭാവങ്ങളും മറുപടികളുമാണ് ശ്രദ്ധിക്കപ്പെട്ടത്. പലതും ഈ സമയം കൊണ്ട് വൈറലുമായി.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…
സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…