കൊച്ചി: മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ദൃശ്യം. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി ദൃശ്യം. ഇന്തയയിലെ തന്നെ വിവിധ ഭാഷകളിലും ചൈനീസ് ഭാഷയിലും ഈ സിനിമ പുനര്‍ നിര്‍മ്മിക്കപ്പെട്ടു. എല്ലാ ഭാഷയിലും സിനിമ സൂപ്പര്‍ ഹിറ്റ് ആയി എന്നതും ഈ സിനിമയുടെ വന്‍ വിജയമായി കണക്കാക്കാം.
ലോക് ഡൗണ്‍ കാലഘട്ടത്തില്‍ സിനിമ വ്യവസായം മറ്റെല്ലാ വ്യവസായം പോലെ തന്നെ നിശ്ചലമായി. പിന്നീട് ലോക്ഡൗണ്‍ കാലഘട്ടങ്ങളുടെ ഇളവുകള്‍ ലഭിച്ചപ്പോള്‍ ദൃശ്യം 2 ന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കടുത്ത സുരക്ഷാ വലയത്തിലൂടെ കോവിഡ മാനഡണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ദൃശ്യം 2 ജിത്തുവും സംഘവും പൂര്‍ത്തീകരിച്ചു.
https://www.facebook.com/watch/?v=1100630870436866
ഇപ്പോഴിതാ ചിത്രത്തില്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജനുവരി 1 ന് ട്രൈലര്‍ റിലീസ് ചെയ്തു. ചിത്രം റിലീസ് ചെയ്യുന്നതും ആമസോണ്‍ പ്രൈം വീഡിയോയിലൂടെ തന്നെ ആയിരിക്കും. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ മീന, സിദ്ദീഖ്, ആശശരത്, കെ.ബി.ഗണേഷ്‌കുമാര്‍, ജോയ്മാത്യു, അനീഷ്ജിനായര്‍, അഞ്ചലി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…