വീടിന്റെ കുളിമുറി ഭേദിച്ച് ഉള്ളിൽ കയറിയ ‘ഭീകരനെ’ കുടുക്കാൻ പോലീസിന്റെ സഹായം തേടി യുവതി. കുളിമുറിക്കുള്ളിൽ അപ്രതീക്ഷിതമായി കടന്നെത്തിയ പാമ്പിനെ ഓടിക്കാനാണ് മറ്റു മാർഗങ്ങളില്ലാതെ യുവതി പോലീസ് സഹായം തേടിയത്. എന്നാൽ ഉള്ളിൽ കയറിയത് എന്തെന്ന് ഇവർ പോലീസിനുള്ള ഫോൺ കോളിൽ പറഞ്ഞിരുന്നില്ല.
സ്ഥലത്തെത്തിയ പോലീസ് ആദ്യം എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി. പാമ്പ് പിടിത്തക്കാരെയൊന്നും കിട്ടാത്ത സാഹചര്യത്തിൽ പോലീസ് തന്നെ ആ കർത്തവ്യം ഏറ്റെടുത്തു.
ബാത്റൂം സിങ്കിൽ ചുരുണ്ടിരുന്ന പാമ്പിനെ അടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു പോലീസുകാരനെ വരുത്തിയാണ് ഇവർ പുറത്താക്കിയത്.
കുടുങ്ങിയ ആൾ നിസ്സാരക്കാരനല്ല. എട്ടടി നീളമുള്ള മലമ്പാമ്പാണ് കുളിമുറിക്കുള്ളിൽ കയറിയത്. ഇംഗ്ലണ്ടിലെ മെർസിസൈഡ് പൊലീസാണ് ഈ അപൂർവ ഉദ്യമത്തിന് പിന്നിൽ. തങ്ങളുടെ ബ്ലോഗിൽ പോലീസ് ഈ ദൗത്യത്തെ പറ്റി കുറിപ്പെഴുതുകയും ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. അടുത്ത് തന്നെയുള്ള വളർത്തു മൃഗങ്ങൾക്കുള്ള കേന്ദ്രത്തിൽ പാമ്പിനെ ഏൽപ്പിക്കുകയും ചെയ്‌തു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…