ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘ മന്‍കി ബാത്ത് ‘ ന് ഇടയില്‍ ന്യൂഡല്‍ഹിയിലെ കര്‍ഷകര്‍ മുഴുവന്‍ പാത്രം കൊട്ടി വന്‍ പ്രതിഷേധം രേഖപ്പെടുത്തി. പാത്രം കൊട്ടിയും ഉച്ചത്തിന്‍ മുദ്രാവാക്യം വിളിച്ചുമാണ് അവര്‍ ഇവര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്ത് സമയത്ത് പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ സന്ദര്‍ഭത്തില്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന എല്ലാവരോടും ഇത്തരത്തില്‍ പ്രതികരിക്കാന അവര്‍ അഹ്വാനം ചെയ്തിരുന്നു.
കോവിഡ് കാലഘട്ടത്തില്‍ പാത്രം കൊട്ടിക്കൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കയ്യടി നല്‍കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇത് കൊറോണയ്ക്ക് എതിരെയുള്ള ഒരു പ്രതിഷേധ സമരവുമായിരുന്നു. അത്തരം ആഹ്വാനം ചെയ്ത പ്രധാനമന്ത്രിക്ക് എതിരെ പാത്രം കൊട്ടിത്തന്നെ പ്രതികരിക്കാമെന്ന് കര്‍ഷക നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം മനസ്സിലുള്ളത് മാത്രം പറയുന്നതല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകക കൂടെ വേണമെന്ന് കര്‍ഷക സമര നേതാക്കള്‍ പ്രഖ്യാപിച്ചു.
നിരവധി കര്‍ഷകര്‍ ഭട്ടിന്‍ഡ, ഗുരുദാസ്പൂര്‍, സാംഗ്രൂര്‍, അമൃത്‌സര്‍, സണ്‍ തരണ്‍ എന്നിവടങ്ങളില്‍ നിന്നും ധാരാളം കര്‍ഷകര്‍ ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍. അവര്‍ എത്തുന്നതോടെ ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് മൂര്‍ച്ഛ കൂട്ടാനാണ് കര്‍ഷക നേതാക്കള്‍ ശ്രമിക്കുന്നത്. ഡിസംബര്‍ 30 ന് വീണ്ടും സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് പരാജയപ്പെടുകയാണെങ്കില്‍ കുണ്ട്‌ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് കര്‍ഷക കൂട്ടായമ വെളിപ്പെടുത്തിയത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…