കല്‍പ്പറ്റ: കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കണ്ടെത്തി. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്ബ്യാര്‍വീട്ടില്‍ എ. അക്ഷയ് (21) എന്നിവരെയാണ് കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ ജിയോഫെന്‍സിങ് സംവിധാനം വഴിയാണ് ഇവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയത്. ക്വറന്‍റീൻ ലംഘിച്ചതിന് നൂല്‍പ്പുഴ സ്റ്റേഷനില്‍ ഇവർക്കെതിരെ വ്യത്യസ്ത കേസുകൾ രജിസ്റ്റര്‍ ചെയ്തു.
ജിയോഫെൻസിങ്ങ് എന്ത്?
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ജിയോഫെൻസിങ്. ക്വറന്‍റീനിൽ കഴിയുന്നവരുടെ വീടുകൾക്കുചുറ്റും സ്ഥാപിക്കപ്പെടുന്ന ജിപിഎസ് അധിഷ്ഠിത സാങ്കൽപിക വേലിയാണിത്. നിരീക്ഷണത്തിലുള്ളയാളുടെ മൊബൈൽഫോൺ പരിശോധിച്ച് ഈ വേലി ലംഘിക്കുന്നുണ്ടോയെന്ന് സൈബർസെല്ലിന് കണ്ടെത്താനാകും. അതീവരഹസ്യമായാണ് ഈ വിവരശേഖരണം നടത്തുന്നത്.
സാധാരണഗതിയിൽ ക്വറന്‍റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ വാർഡ്-പഞ്ചായത്തുതല സമിതിയും ആരോഗ്യപ്രവർത്തകരും ഉണ്ടാകും. എന്നാൽ ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് പുറത്തുചാടുന്നവരെയാണ് ജിയോഫെൻസിങ് കുടുക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംവിധാനം ക്വറന്‍റീനിലുള്ളവർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വയനാട് ജില്ലയിൽ ക്വറന്‍റീനിലായിരുന്ന കോട്ടയം സ്വദേശി ചാടിപ്പോയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വദേശമായ കോട്ടയത്തേക്ക് മടങ്ങിപ്പോയതാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്. വയനാട്ടിൽ ഇന്ന് പുതിയതായി രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടിയുണ്ട്. പനമരം ഗ്രാമപഞ്ചായത്തിലെ 19, 23 വാർഡുകളാണ് ഹോട്ട് സ്പോട്ടുകൾ.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…