കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പൊഴിഞ്ഞ ആലിപ്പഴത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മെക്സിക്കോയിലെ മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് സംഭവം. ലോകത്താകമാനം കൊറോണ വൈറസ് എന്ന മഹാമാരി പിടിമുറിക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഭാസത്തിനു കൂടി മെക്സിക്കോ സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ഗോളാകൃതിയില്‍ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസ് കണികള്‍ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേ രൂപത്തിലാണ് മെക്സിക്കോയില്‍ ആലിപ്പഴം പൊഴിഞ്ഞത്. ഇതോടെ, ജനങ്ങള്‍ ഏറെ ആശങ്കയിലായിരിക്കുകയാണ്.
ജാഗ്രതയോടെയിരിക്കാന്‍ ദൈവം തന്ന മുന്നറിയിപ്പാണ് ഇതെന്നാണ് ചിലരുടെ വാദം. മറ്റുചിലരാകട്ടെ ഇതിന് പിന്നാലെ ശാസ്ത്രീയ വശം കണ്ടെത്താനാണ് ശ്രമിക്കുന്നത്.
ഇങ്ങനെ പല വ്യാഖ്യാനങ്ങളാണ് പലരും ഇതിന് നല്‍കുന്നത്. എന്നാല്‍, ഈ രൂപത്തില്‍ ആലിപ്പഴം പൊഴിഞ്ഞത് തികച്ചും സാധാരണമാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ സ്ഥിരീകരണം.
ഗോളാകൃതിയില്‍ രൂപപ്പെടുന്ന ഐസ് കട്ടകളിലേക്ക് പിന്നീട് കൂടുതല്‍ ഐസ് കൂടിച്ചേരുകയാണ് ചെയ്യുന്നത്.
എന്നാല്‍, കാറ്റില്‍ പരസ്പരം കൂട്ടിയിടിക്കുന്ന ഇവയുടെ പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടാണ് ഇതിന് മുള്ളുകളുടെ ആകൃതി ഉണ്ടാകുന്നതെന്ന്‍ ലോക കാലാവസ്ഥ നിരീക്ഷണ സംഘടനയുടെ ഉപദേഷ്ടാവായ ജോസ് മിഗ്വല്‍ വിനസ് പറയുന്നത്.
ആലിപ്പഴത്തെ ചുറ്റിപറ്റിയുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…