കൊച്ചി: സിനിമാ നടിയെ അക്രമിക്കപ്പെട്ട കേസില്‍ ഉള്ള മാപ്പുസാക്ഷിയെ മാഴിമാറ്റുന്നതിനായി പിന്നാമ്പുറത്ത് ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ബേക്കല്‍ പോലിസ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഫസ്റ്റ് ക്ലാസ് മിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇത് നടിയെ അക്രമിച്ച കേസില്‍ വന്‍ വഴിത്തിരിവായി.
കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയാണ് വിപിന്‍ലാല്‍. ഇയാളെ തേടിയാണ് ജനവരി 23 ന് കെ.ബി.ഗണേഷ്‌കുമാറിന്റെ ഓഫിസ് സെക്രട്ടറി എത്തുന്നതും ഭീഷണിപ്പെടുത്തുന്നതും. ഓഫീസ് സെക്രട്ടറി പ്രദിപ് കുമാര്‍ തൃമക്കണ്ണാടെ ബന്ധുവീട്ടിലെത്തുകയും ബിബിനെ നേരിട്ട് കാണുവാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ബബിനെ നേരിട്ട് കാണുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബബിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കട തേടി പ്രദിപ് ചെന്നു. തുടര്‍ന്ന് അവിടെ നിന്നും ബബിന്റെ അമ്മയെ ഫോണില്‍ വിളിക്കുകയും ബിബിന്റെ വക്കീല്‍ ഗുമസതനാണെന്ന് പരിചയപ്പെടുത്തിയ ശേഷം മൊഴിമാറ്റാന്‍ വേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീഷണികളും ആവശ്യങ്ങളുമ ബിബിന്റെടുത്ത് നടപ്പാവുന്നില്ലെന്ന് കണ്ട പ്രദീപ് പിന്നീട് എഴുത്തുകളായും മറ്റും ഇക്കാര്യത്തിന് വേണ്ടുന്ന സമ്മര്‍ദ്ദം തുടര്‍ന്നു. തുടര്‍ന്ന് ശല്യം സഹിക്കാതെ വന്നപ്പോഴാണ് ബിബിന്‍ ബേക്കല്‍ പോലീസില്‍ ഇതെക്കുറിച്ച് വിശദമായ പരാതി നല്‍കുന്നത്. തുടര്‍ന്ന് ബേക്കല്‍ പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. വിവിധ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ കത്തുകള്‍ എഴുതിയതിന്റെ തെളിവുകള്‍ കുറച്ചുകൂടെ ശേഖരിച്ച് വ്യക്തത വരുത്താനുണ്ടെന്ന് പോലിസ് അറിയിച്ചു. മൊഴിമാറ്റാന്‍ പിന്നാമ്പുറത്ത് വന്‍ ലോബി പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് ഇതോടെ വ്യക്തമായ സ്ഥിതിക്ക് സമഗ്രമായ അന്വേഷണം വേണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…