ഒന്ന് ഐശ്വര്യ റായിയെ പോലെ അകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടോ? ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചു കാണും. എന്നാൽ നിങ്ങളെ ഐശ്വര്യ റായോ, ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ പോലെയോ അങ്ങനെ നിങ്ങൾക്കിഷ്ടമുള്ള താരത്തെ പോലെ അണിയിച്ചൊരുക്കാൻ കഴിവുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റുണ്ട്. അദ്ദേഹത്തിന്റെ പേരാണ് കണ്ണൻ രാജമാണിക്കം.
സാധാരണക്കാരെ മേക്കപ്പ് ചെയ്ത് സെലിബ്രറ്റികളെ പോലെ ആക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. വിശശ്രീ എന്ന മോഡലിനെ അരമണിക്കൂറിൽ നയൻതാരയുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് കണ്ണൻ രാജമാണിക്കം. ഇതിനു മുമ്പ് ഐശ്വര്യ റായി, ശ്രിയ ശരണ്‍ എന്നിവരുടെ ലുക്കുകളും കണ്ണൻ പുനർസൃഷ്ടിച്ചിരുന്നു.
മലേഷ്യയിലെ ഏറ്റവും പ്രശസ്തനായ മേക്കപ് ആർടിസ്റ്റ് ആണ് കണ്ണൻ. ഇന്ത്യൻ ബ്രൈഡൽ മേക്കപ് കിങ് എന്നാണ് ആരാധകരുടെ വിശേഷണം. ആറു വർഷം മുന്‍പ് ആരംഭിച്ച കരിയറിൽ അതിവേഗ വളർച്ചയാണ് ഇദ്ദേഹം നേടിയത്. പ്രതിസന്ധി ഘട്ടത്തിൽ കയ്യിലെടുത്ത മേക്കപ് ബ്രഷ് പിന്നീട് ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.
മലേഷ്യയിൽ നടന്ന ഒരു അവാർഡ് ഷോയ്ക്കു വേണ്ടി അഭിനേത്രി തൃഷയെ ഒരുക്കിയതോടെയാണ് സെലിബ്രിറ്റികൾക്കിടയിൽ കണ്ണൻ ചർച്ചയാകുന്നത്. പല തമിഴ് ഷോകൾക്കും പ്രധാന വേദിയാണ് മലേഷ്യ. ഇത് നിരവധി അവസരങ്ങൾ കണ്ണന് ലഭിക്കാൻ കാരണമായി. ഇന്ന് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ താരങ്ങളെയും കണ്ണൻ ഒരുക്കിയിട്ടുണ്ട്. ഇതിനിടെയാണ് സാധാരണക്കാരിൽ സെലിബ്രറ്റി മേക്കപ്പ് പരീക്ഷിക്കുന്നത്. അതും വമ്പൻ ഹിറ്റ് ആയി.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…