ലണ്ടന്‍: ലോകം മുഴുവന്‍ വാക്‌സിനേഷന്‍ എപ്പോള്‍ വരും എന്ന ആകാംക്ഷയില്‍ കഴിയുന്ന സമയമാണ് ഇപ്പോള്‍. ബ്രിട്ടണില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും സാധാരണക്കാരിലേക്ക് എപ്പോഴാണ് കൃത്യമായി വാക്‌സിനേഷന്‍ എത്തുക എന്നതില്‍ ഇപ്പോഴും പലര്‍ക്കും സംശയം ഉണ്ട്. പല രാജ്യങ്ങളിലും വിതരണം ആരംഭിച്ചുവെങ്കിലും അത് ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, തുടങ്ങിയ കാറ്റഗറികളിലൊക്കെയാണ് ആദ്യ വിതരണം നടത്തുന്നത്. അത് പൊതുജനങ്ങളില്‍ ലഭ്യമാവുന്ന രീതിയിലേക്ക് മാര്‍ക്കറ്റുകളില്‍ എത്തുന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക തന്നെയാണ് ഉള്ളത്.
അതേസമയം ഈ വാക്‌സിനേഷന്‍ ചില വിഭാഗക്കാരില്‍ ഭിന്നമായ കാര്യങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിലരില്‍ അലര്‍ജിപോലെ കാണിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വാസ്തവത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തിനകത്ത് വാക്‌സിനേഷന്‍ ചെന്നു കഴിയുമ്പോള്‍ അത് ശരീരിരത്തിനകത്ത് ഒരു പ്രത്യേക രീതിയിലുള്ള ആന്റീബോഡി നിര്‍മ്മിക്കും. അത് രോഗ്യപ്രതിരോധ വ്യവസ്ഥയെ ഉണര്‍ത്തി പ്രവര്‍ത്തിക്കും. ഇതാണ് വാസ്തവത്തില്‍ വാക്‌സിനേഷന്‍ നമ്മുടെ ശരീരത്തില്‍ നടത്തുന്നത്. എന്നാല്‍ ചില വിഭാഗക്കാര്‍ക്ക് ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ചില പ്രായമായവരിലും എച്ച്.ഐ.വി, ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉള്ളവരിലും കൂടുതലായും ഇത് വേണ്ടത്ര രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരിട്ട് ആന്റിബോഡി അവരിലേക്ക് കുത്തിവെപ്പായി നടത്താമെന്നാണ് യു.കെ.യില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ ആന്റിബോഡി നേരിട്ട് കുത്തിവെപ്പ് നടത്തുന്നത് ഡലണ്ടിനിലെ ‘ദയൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ്. ട്രസ്റ്റ്’ ആരംഭിച്ചുവെന്നാണ് അവകാശപ്പെടുന്നത്. അവര്‍ ആസ്ട്രാസെനേക്ക വികസിപ്പിച്ചെടുത്ത AZD7442 എന്ന ആന്റിബോഡിയാണ് നേരിട്ട് കുത്തിവെപ്പിലൂടെ പരീക്ഷിക്കുന്നത്. ഇത് വാക്‌സിനേഷനേക്കാള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നതും ദീര്‍ഘകാലം സുരക്ഷിതത്വം നല്‍കുമെന്നതും വലിയ സവിശേഷതയാണ്.
വാസ്തവത്തില്‍ ഒരു പ്രായമുള്ളവരിലും ഇത്തരത്തില്‍ മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും അതേസമയം മറ്റുള്ളവരിലും എല്ലാവര്‍ക്കും ഈ ആന്റിബോഡി ഇഞ്ചക്ഷന്‍ നേരിട്ട് കൊടുക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഏതാനും ചില നടപടികള്‍ കൂടെ കഴിഞ്ഞാല്‍ ഈ ചികിത്സാ രീതി ഉടനെ ലോകത്തിന് മുന്‍പില്‍ വരുമെന്നാണ് ഗവേഷണര്‍ കരുതുന്നത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…