Categories: Buzz News

ആവർത്തനയാണ് താരം; ‘എന്താ പെണ്ണിന് കുഴപ്പം’ കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ

പാലക്കാട്: കെ എം ഷാജി എംഎൽഎയ്ക്ക് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നൽകിയ മറുപടി ടിക് ടോക്കിലൂടെ അനുകരിച്ച ആറു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

എന്താ പെണ്ണിന്  കുഴപ്പം എന്ന് ചോദിച്ച് മന്ത്രി നടത്തിയ തീപ്പൊരി പ്രസംഗം അതേ ഭാവത്തോടെ അവതരിപ്പിച്ച പാലക്കാട് ചിറ്റൂർ സ്വദേശിയായ യുകെജി വിദ്യാർത്ഥിനിയെ മന്ത്രി കെ കെ ശൈലജ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.

മുത്തശ്ശിയുടെ കറുത്ത കണ്ണടയും അമ്മയുടെ ഷാളും ധരിച്ചാണ്   ആവർത്തന മന്ത്രി കെ കെ ശൈലജയെ ടിക് ടോകിലൂടെ അനുകരിച്ചത്. മന്ത്രിയുടെ വിമർശനത്തിന്റെ ചൂടറിഞ്ഞ കെ എം ഷാജി പോലും ആവർത്തനയുടെ പ്രകടനം  ആസ്വദിയ്ക്കും. മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിൻ്റെ  സന്തോഷത്തിലാണ് ഇപ്പോൾ ആവർത്തന.

ചിറ്റൂർ കച്ചേരിമേട് സ്വദേശി ശബരീഷിന്റെയും ജിഷയുടെയും മകളാണ് ആറുവയസുകാരിയായ ആവർത്തന. മുൻപും ടിക് ടോക് വീഡിയോകൾ ചെയ്യുമെങ്കിലും മന്ത്രിയുടെ പ്രസംഗമാണ് വൈറലായത്.

എന്താ പെണ്ണിന് കുഴപ്പം എന്ന മന്ത്രിയുടെ രോഷം കലർന്ന മറുപടി, ആവർത്തന സ്വന്തം ശബ്ദത്തിൽ പറയുമ്പോൾ ആ കുഞ്ഞു ശബ്ദത്തിലുമുണ്ട് മന്ത്രിയുടെ അതേ ഗൗരവം. വീഡിയോ  വൈറലായതോടെ ആവർത്തനയ്ക്ക് അഭിനന്ദന പ്രവാഹമാണ്.

https://youtu.be/RzdMCVjUoTM

Newsdesk

Share
Published by
Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

21 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

23 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago