Buzz News

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിവേക് ​​ഒബറോയിയുടെ ഭാര്യക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്

ന്യൂദല്‍ഹി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടൻ വിവേക് ​​ഒബറോയിയുടെ ഭാര്യ പ്രിയങ്ക അൽവയ്ക്ക് സിറ്റി ക്രൈംബ്രാഞ്ച് ബെംഗളൂരു നോട്ടീസ് നൽകി. ഒബ്രോയിയുടെ മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്.

വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

ചന്ദനമരം മയക്കുമരുന്ന് കേസിലെ പ്രതികളിൽ പലരും ആദിത്യയുടെ ഉടമസ്ഥതയിലുള്ള ഹെബ്ബാൽ തടാകത്തിന് സമീപമുള്ള ഒരു ഫാം ഹൗസിൽ നടന്ന റേവ് പാർട്ടികളിൽ പങ്കെടുത്തതായി ആരോപണമുണ്ട്.

ആദിത്യ ആല്‍വ കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ്. കര്‍ണാടക ചലച്ചിത്രമേഖലയിലെ പ്രമുഖർക്ക് മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ഇയാള്‍ അന്വേഷണം നേരിടുന്നത്

കന്നഡ ചലച്ചിത്ര നടന്മാരായ രാഗിണി ദ്വിവേദി, സഞ്ജനാ ഗാൽറാനി, റേവ് പാർട്ടി സംഘാടകൻ വീരൻ ഖന്ന, റിയൽ‌റ്റർ രാഹുൽ തോൺസ്, നിരവധി നൈജീരിയൻ പൗരന്മാർ എന്നിവരടക്കം 15 ലധികം പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

15 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

18 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

2 days ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago