ബെയ്ജി൦ഗ്: ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറന്ന യുവാവ് ചെന്നുവീണത് പുഴയില്‍…!!
ചൈനയിലെ സുന്‍യി നഗരത്തിലാണ് സംഭവം.
ഡ്രൈവിംഗ് ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് പാസായി ലൈസന്‍സ് കൈവശം കിട്ടി വെറും പത്ത് മിനിറ്റുകള്‍ മാത്രം ശേഷിക്കവേയാണ് യുവാവ് പുഴയില്‍ പതിച്ചത്.
ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ ബാരിക്കേഡുകള്‍ ഇല്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ വേഗത്തില്‍ പായുന്നതിനിടെയാണ് കാര്‍ പുഴയിലേക്ക് പതിച്ചത്. യഥാര്‍ത്ഥത്തില്‍ തനിക്ക് ഡ്രൈവി൦ഗ് ലൈസന്‍സ് കിട്ടിയതിന്‍റെ അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലായിരുന്നു യുവാവ്.
എന്നാല്‍, കാര്‍ പുഴയിലേയ്ക്ക് പതിക്കവേ, കാറിന്‍റെ ഡോര്‍ തുറന്ന് യുവാവ് പുറത്തേയ്ക്ക് ചാടി. പിന്നീട്, ക്രെയ്നിന്‍റെ സഹായത്തോടെ സുരക്ഷാ വിഭാഗം യുവാവിനെ രക്ഷപെടുത്തുകയും കാര്‍ കരയ്ക്ക് കയറ്റുകയും ചെയ്തു.
സുന്‍യി ട്രാഫിക് പോലീസാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍മീഡിയയിലൂടെ വിവരം പങ്കുവെച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…