കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സ്ത്രീയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. പരിശോധന നടത്തിയ ഡോക്ടർമാർ തന്നെ സംഭവം അറിഞ്ഞപ്പോൾ ഞെട്ടി കാരണം പരിശോധന നടത്തിയപ്പോള്‍ റിപ്പോർട് വന്നത് അവർ പുരുഷനാണെന്നാണ്.
കൊല്‍ക്കത്തയിലാണ് സംഭവം. അത്യപൂര്‍വ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ ക്യാന്‍സറാണെന്നും പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് വയറുവേദനയുണ്ട്. ഡോ. അനുപം ദത്ത, സൗമെന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ ഇവര്‍ സ്ത്രീയല്ലെന്നും പുരുഷനാണെന്നും തെളിഞ്ഞു.
ഇവരുടെ പരിശോധന ഫലം വന്നതിനെ തുടര്‍ന്ന് 28 വയസ്സുള്ള സഹോദരിയെയും പരിശോധനക്ക് വിധേയമാക്കി. അവര്‍ക്കും സമാനമായ രോഗമുള്ളതായി കണ്ടെത്തി. ഇവരുടെ അമ്മയുടെ സഹോദരിമാര്‍ക്കും സമാനമായ പ്രശ്‌നമുള്ളതായി കണ്ടെത്തി.
22,000ത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം പ്രശ്‌നമുണ്ടാകാറുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആന്‍ഡ്രോജെന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നാണ് രോഗത്തിന്റെ പേര്. കാഴ്ചയിലും പെരുമാറ്റത്തിലും ലൈംഗികാവയവത്തിലും സ്ത്രീയായിക്കുമെങ്കിലും ഇവര്‍ പുരുഷന്മാരായിരിക്കും.
കാഴ്ചയിലും ശബ്ദത്തിലും എല്ലാം സ്ത്രീകളുടേതിന് സമാനം. സ്വാഭാവികമായി മാറിട വളര്‍ച്ചയുമുണ്ടായി. ലൈംഗികാവയവവും സ്ത്രീയുടേത് തന്നെ. എന്നാല്‍ ഗര്‍ഭപാത്രവും അണ്ഡാശയവും ജന്മനാ തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പമാണ് താമസം.ഇവരെ കീമോതെറാപ്പിക്ക് വിധേയമാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കി.
ജോസ്കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ അയർലണ്ട് മലയാളി ബിനു ജോസഫ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…