Categories: Buzz News

വാതിലുകൾ മുതൽ ബാത്ത് ടബ് വരെ ‘സ്വർണ്ണം’; വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടൽ സോഷ്യൽ മീഡിയയിൽ വൈറൽ

വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഹനോയ് മേഖലയിൽ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്.

എന്താ ഹോട്ടലിന്‍റെ പ്രത്യേകത എന്നല്ലേ.. അകവും പുറവുമെല്ലാ സ്വര്‍ണ്ണം പൂശിയാണ് ഹോട്ടലിന്‍റെ നിർമ്മാണം. പതിനൊന്ന് വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്ന പേരോടെയാണ് ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ തുറന്നിരിക്കുന്നത്.

24 നിലകളുള്ള ഹോട്ടലിൽ 400 മുറികളാണുള്ളത് .ഹോട്ടലിൽ ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകേദശം 19000 രൂപ) ചിലവ്.

തലസ്ഥാന നഗരിയായ ഹനോയിലെ ജിയാങ് വോ ലേക്കിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. എൻട്രി ഗേറ്റ് മുതൽ വാതിൽപ്പടികൾ, മുറികൾ എന്നുവേണ്ട ബാത്ത് ടബുകൾ വരെ സകലതും സ്വർണ്ണമയമാണ്.

ഹോവ ബിൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടൽ അമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ബാത്ത്ടബ്, ടോയ്ലറ്റ്, വാഷ്ബേസിൻ റൂഫ് ടോപ്പിലെ പൂൾ എന്നിവയും സ്വർണ്ണം പൂശിയാണ് നിർമ്മിച്ചിരിക്കുന്നത്.

ഹോട്ടലിലെ ഏറ്റവും വലിയ പ്രത്യേകതയാണ് റൂഫ് ടോപ്പിലെ ഇൻഫിനിറ്റി പൂൾ. ഹോട്ടലിന് മുകളിൽ നിന്ന് സിറ്റിയുടെ സൗന്ദര്യം മുഴുവൻ ആസ്വാദിക്കാവുന്ന തരത്തിലാണ് പൂൾ നിർമ്മാണം.

കോവിഡ് വ്യാപനം ഇല്ലായിരുന്നുവെങ്കിൽ ഹോട്ടൽ മുഴുവൻ ഇപ്പോൾ അതിഥികളെക്കൊണ്ട് നിറഞ്ഞേനെയെന്നായിരുന്നു ഹോട്ടൽ ഉടമ ജ്യുയെൻ ഹു ദുവോംഗ് പറയുന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

പ്രമുഖ റീട്ടെയിലർമാരുടെ പേരിൽ വ്യാജ പരസ്യം; ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…

5 mins ago

ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന്; പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…

57 mins ago

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ മമ്മൂട്ടി ചിത്രം; ഖാലീദ് റഹ്മാൻ സംവിധായകൻ

മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…

1 hour ago

യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി

സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…

3 hours ago

കോർക്കിൽ മരണപ്പെട്ട ജോയ്‌സ് തോമസിന്റെ പൊതുദർശനം ഇന്ന്

കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…

10 hours ago

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

24 hours ago