ലോക ജനതയെമുഴുവന്‍ പ്രതിസന്ധിയിലാക്കിയ ഒരു വര്‍ഷമായിരുന്നു 2020. ഒരുപക്ഷേ, ലോകം പോലും ഇനി ഒരിക്കലും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒരു വര്‍ഷം. അപ്രതീക്ഷിതമായി കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവന്‍ ഞെരിച്ചമര്‍ത്തി മരണത്തിന്റെയും ദുരന്തത്തിന്റെയും വഴിയിലേക്ക് നയിച്ച ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജനുവരിയോടെയായിരുന്നു ലോകം മുഴുക്കെ കൊറോണ വൈറസ് വ്യാപരിച്ചത്.
ഡിസംബര്‍ മാസത്തിലായിരുന്നു ചൈനയിലെ വുഹാനില്‍ ഈ കൊച്ചു ഭീകരന് മനുഷ്യരിലേക്ക് കടന്നു കൂടിയത്. എവിടെ നിന്നാണ് ഈ കൊറോണ വൈറസ് കടന്നു കൂടിയത് എന്ന് ഇപ്പോഴും ലോകത്തിന് വ്യക്തമായ ഉത്തരം ലഭ്യമായിട്ടില്ല. വുഹാനിലെ ജനിതക പഠനം നടത്തുന്ന വൈറോളജി ലാബില്‍ നിന്നാണ് ഈ വൈറസ് കണങ്ങള്‍ ആദ്യമായി വുഹാനിലെ മാര്‍ക്കറ്റിലെ ഒരു കച്ചവടക്കാരനില്‍ എത്തുന്നത് എന്നാണ് ഒരു നിഗമനം. ഇതിന് കൃത്യമായ ഉത്തരം കണ്ടെത്തിയ ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ ചൈന രാജ്യദ്രോഹികളെന്ന് മുദ്രകുത്തി.
ഡിസംബറില്‍ ഒരു പനി എന്ന രീതിയില്‍ അത് ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നു. നിരവധി പേര് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. എന്നാല്‍ ചൈന ഈ വിവരം ലോകത്തോടു വിളിച്ചു പറയാതെ അടച്ചു മൂടിവച്ചു. ചൈന ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നിരവധി വിദേശികള്‍ വന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭമായതിനാല്‍ അവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയും നഷ്ടങ്ങളും ഉണ്ടാവുമെന്ന് ഭയന്ന് ചൈന ഇതിനെ വെറുമൊരു പനിപോലെ തള്ളിക്കളഞ്ഞു.
എന്നാല്‍ ജനുവരി ആദ്യ ആഴ്ചയോടെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ വ്യാപരിക്കാന്‍ തുടങ്ങി. ജനുവരി മധ്യത്തോടെ യൂറോപ്പിലും അമേരിക്കയിലും കനത്ത ആഘാതത്തോടെ മരണങ്ങള് വര്‍ധിച്ചതോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഇതിനെ കൂടുതല്‍ ഗൗരവത്തോടെ കാണുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ തൃശ്ശൂരില്‍ എത്തിച്ചേര്‍ന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ ഇന്ത്യയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു.
അധികം താമസിയാതെ ലോകം മുഴുവന്‍ കൊറോണ ദിവസം പ്രതിയെന്നോണം പടര്‍ന്നു പന്തലിച്ചു. കേരളത്തില്‍ ആദ്യ ലോക്ഡൗണ്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പലവിധ ഉപാധികള്‍ കണ്ടെത്തി. നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ മാതൃക ലോകാരോഗ്യ സംഘടനയെപ്പോലും അതിശയിപ്പിച്ചു. തൊട്ടുപിന്നാലെ ഇന്ത്യ മുഴുക്കെ കേരള രീതിയിലുള്ള ലോക്ഡൗണിലേക്ക് നീങ്ങി. പിന്നീട് പല രാഷ്ട്രങ്ങളും ലോക്ഡൗണിലേക്ക് നിങ്ങി ലോകം മുഴുവന്‍ മാസങ്ങളോളം അടഞ്ഞു കിടന്നു.
ലോകം സ്തംഭിച്ചതോടെ ജനജീവിതം ദുരന്തമയമായി. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി കനത്ത ആഘാതത്തില്‍പെട്ടവരും ലോകം മുഴുവന്‍ വര്‍ധിച്ചു. എല്ലാ വ്യവസായങ്ങളും ദീര്‍ഘകാലങ്ങളിലേക്ക് മരവിച്ചു. ആളുകള്‍ വീടുകളില്‍ മാത്രം കഴിയേണ്ടുന്ന ദുരന്തപരമായ അവസ്ഥകളിലേക്ക് ലോകം നീങ്ങി. നാലു മാസങ്ങള്‍ കഴിഞ്ഞതോടെ ചെറുതായി ലോകം പഴയ നിലയിലേക്ക് പ്രാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഘട്ടംഘട്ടമായി ലോക്ഡൗണുകള്‍ക്ക് ചെറിയ ഇളവകുള്‍ നല്കിതുടങ്ങി. കൊറോണ വൈറസിനെതിരെ പൊരുതാന്‍ പല മാര്‍ഗ്ഗങ്ങള്‍ കണ്ടുതുടങ്ങി.
്അങ്ങിനെ നവംബര്‍ മാസത്തോടുകൂടി വാക്സിനേഷനുകളുടെ വരവും അവയുടെ വിജയശതമാനവും വര്‍ധിച്ചു. റഷ്യ, ഓക്സ്ഫോര്‍ഡ്, ഫൈസര്‍, ഇന്ത്യയിലെ സിറം തുടങ്ങിയ ലോക രാഷ്ട്രങ്ങളിലെല്ലാം വാക്സിനേഷനുകള്‍ തയ്യാറായി. ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ബ്രിട്ടണ് ആദ്യവാക്സിനേഷനുകള്‍ക്ക് അംഗീകാരം നല്കി. തുടര്‍ന്ന് ക്രിസ്തുമസ് കഴിഞ്ഞതോടെ മറ്റു ലോക രാഷ്ട്രങ്ങളും വാക്സിനേഷനുകള്‍ നല്കി തുടങ്ങി. ഇന്ത്യയില്‍ അവസാനത്തെ ആഴ്ച വാക്സിനേഷനുകള്‍ നല്‍കാനുള്ള ട്രൈല്‍ റണ്‍ നടത്തി. നാളെ മുതല്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം വാക്സിനേഷന് ട്രൈല്‍ റണ്‍ നടത്തുകയാണ്.
കൊറോണ കവര്‍ന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ലോകത്തു നിന്നും യാത്രയായി. അതില്‍ നിരവധി പ്രമുഖരും സാധാരണക്കാരും ഒരുപോലെ നിരന്നുനിന്നു. പണ്ഡിതനും പാമരനും, ദരിദ്രനും പണക്കാരനും, എല്ലാ തരക്കാരും ജാതി-മത വൈചിത്ര്യമില്ലാതെ കൊറോണ തകര്‍ത്തെറിഞ്ഞു. ഈ ലോകത്ത് മനുഷ്യജന്മം മാത്രമാണ് ഏറ്റവും വലുതെന്നും മനുഷ്വത്വം മാത്രമെ നിലനില്‍ക്കുള്ളൂവെന്നും ഒരു നിമിഷം കൊറോണ നമ്മെ ഓര്‍മ്മിപ്പിച്ചു. ഈ കൊറോണ കടന്നുപോയ 2020 വര്‍ഷക്കാലും നമ്മള്‍ക്ക് എല്ലാവര്ക്കും ജീവിതത്തെക്കുറിച്ച് ഏറെ പഠിക്കാനും ചിന്തിക്കാനുമായി എന്നതാണ് വാസ്തവം.
ഇനി ഒരു പുതിയ ലോകം പുനസൃഷ്ടിക്കാനുള്ള പ്രതീക്ഷയിലാണ് എല്ലാവരും. കൊറോണ മഹാമാരിയെ വാക്സിനേഷന് കൊണ്ട് തൂത്തുവാരി ജീവിതം പഴയതിനേക്കാള്‍ മനോഹരമായി തിരിച്ചു കൊണ്ടുവരാനുള്ള പ്രതീക്ഷ. ഇനി വരുന്ന മൂന്നുനാലു മാസങ്ങളില്‍ ലോകം പുതിയ ഉണര്‍വ്വിലേക്ക് കുതിക്കാനിരിക്കുകയാണ്.
ബ്ലാക്ക്റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…