ദുബായ്: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവരികയായിരുന്നു.
തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട രണ്ട് പൊലീസുകാരെ ഇയാള്‍ മര്‍ദിച്ചുവെന്നാണ് കേസ്. ‘നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന’ പ്രവാസി പൊലീസുകാരെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം അവരെ ചവിട്ടുകയും സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ അല്‍പദൂരം മുന്നോട്ട് പോയപ്പോള്‍ കാല്‍ വഴുതി നിലത്ത് വീണതോടെയാണ് പൊലീസുകാര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നാണ് കോടതി വിധി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…