കൊല്ലം: ഉത്ര കൊലപ്പെടുത്താൻ സൂരജ് വാങ്ങിയ അണലിയെ അഞ്ചലിലെ വീട്ടിലെത്തിച്ചത് വിവാഹസമ്മാനമായി ലഭിച്ച കാറിൽ. ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒന്നാം പ്രതി സൂരജ്, പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
സൂരജിന്റെ കാര്‍, ബൈക്ക്, സുരേഷിന്റെ അംബാസഡര്‍ കാര്‍, സ്‌കൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന് ഉത്രയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ആദ്യം അണലിയെയാണ് പാമ്പ് പിടിത്തക്കാരന്‍ ചാവര്‍കോട് സുരേഷില്‍ നിന്നും സൂരജ് വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വന്തം കാറില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുരേഷ്, അണലിയെ അടൂര്‍ പറക്കോട്ടെ സുരജിന്റെ വീട്ടിലെത്തിച്ച് കൈമാറിയത്. 10000 രൂപയ്ക്ക് അണലിയെ കൈമാറിയതിന് സുരേഷിന്റെ മൂന്ന് സുഹൃത്തുക്കളും സാക്ഷികളാണ്. അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ സൂരജ് മൂര്‍ഖനെ വാങ്ങി.
സ്‌കൂട്ടറില്‍ ഏനാത്ത് പാലത്തിന് സമീപം എത്തിയാണ് സുരേഷ് മൂര്‍ഖനെ കൈമാറിയത്. പ്ലാസ്റ്റിക് ടിന്നില്‍ അടച്ച മൂര്‍ഖനെ ബാഗിലാക്കിയാണ് ബൈക്കിലെത്തിയ സൂരജ് കൊണ്ടുപോയത്. അവിടെ നിന്നു കാറിലാണ് മൂര്‍ഖനെ ഉത്രയുടെ വീട്ടിലെത്തിയത്. പിടിച്ചെടുത്ത സൂരജിന്റെ മൂന്ന് വാഹനങ്ങളും ഉത്രയുടെ വീട്ടുകാരുടേതാണെന്ന് പൊലീസ് പറയുന്നു. വിവാഹ സമ്മാനമായി നല്‍കിയതാണ് കാര്‍. ഉത്രയുടെ സ്വര്‍ണം വിറ്റ് വാങ്ങിയതാണ് ബൈക്ക്. കേസില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു. സൂരജിന്റെ 2 സുഹൃത്തുക്കളെ ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തു.
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…