കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന ചില അപ്പാര്‍ട്ട്മെന്റുകളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇവിടങ്ങളില്‍ നിന്ന് താമസ നിയമലംഘനം ഉള്‍പ്പെടെ കണ്ടെത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.
അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി സംശയിച്ചിരുന്ന അപ്പാര്‍ട്ട്മെന്റുകളിലായിരുന്നു പരിശോധന. അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടങ്ങളില്‍ നിന്ന് പിടിയിലാത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് പുറമെ ലൈംഗിക കളിപ്പാട്ടങ്ങളും അത്തരത്തിലുള്ള മറ്റ് ഉപകരണങ്ങളും ഇവിടങ്ങളില്‍ വില്‍പന നടത്തിയതായും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ ഈ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയെന്ന് അറബ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
അതേസമയം ജഹ്റ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ എട്ട് പ്രവാസികള്‍ അറസ്റ്റിലായി. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ രണ്ട് പേരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞ മൂന്ന് പേരും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാതിരുന്ന മൂന്ന് പേരുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ ഇവരെ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…