ഗുവാഹത്തി: വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം. അസം കോടതിയാണ് മേവാനിക്കു ജാമ്യം അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ മേവാനിയെ അറസ്റ്റു ചെയ്തിരുന്നു. ഗുജറാത്തിൽനിന്ന് അറസ്റ്റ് ചെയ്തു ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിച്ച മേവാനിയെ കൊണ്ടുപോകാനെത്തിയ വാഹനത്തിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറെ അപമാനിച്ചെന്നാണ് രണ്ടാമത്തെ കേസ്. എംഎൽഎ തന്നെ അസഭ്യം പറഞ്ഞതായും അപമര്യാദയായി സ്പർശിച്ചെന്നും സബ് ഇൻസ്പെക്ടർ പരാതി നൽകിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ ഏപ്രിൽ 25ന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ പൊലീസ് വീണ്ടും അറസ്റ്റു ചെയ്യുകയായിരുന്നു.
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…