കോന്നി (പത്തനംതിട്ട): കോന്നി അത്തച്ചാക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്‍.ഗണനാഥന്‍ (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടില്‍നിന്ന് റോഡിലേക്ക് പോകുമ്പോള്‍ ഗണനാഥന്‍ കാല്‍ തെറ്റി വീണിരുന്നു. സമീപവാസികളാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് റോഡിലേക്ക് എത്തിച്ചത്. ഇതിനിടെ ഭാര്യ മരണപ്പെട്ടെന്ന് മാത്രം പറഞ്ഞ് ഗണനാഥന്‍ നടന്നുപോവുകയും ചെയ്തു. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന രമണിയെ കണ്ടത്. വീടിനകത്ത് രക്തം തളംകെട്ടിനിന്നിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരമറിയിച്ചു.
ഇതിനിടെ ഗണനാഥന്‍ അച്ചന്‍കോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടെന്ന് ചിലര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 11 മണിയോടെയാണ് പുഴയില്‍നിന്ന് ഗണനാഥന്റെ മൃതദേഹം കണ്ടെടുത്തത്.
രമണിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നില്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…