മുംബൈയിലെ അന്ധേരിയിലെ ഡാൻസ് ബാറിൽ നടത്തിയ റെയ്ഡിൽ മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യഅറയിൽ ഒളിപ്പിച്ചിരുന്ന 17 സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഈ മുറിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു നൂതന ഇലക്ട്രോണിക് സംവിധാനത്തിന്റെ സഹായത്തോടെ റെയ്ഡ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഡാൻസ് ബാർ ഉദ്യോഗസ്ഥർ സ്ത്രീകളെ ഒളിപ്പിച്ചതായാണ് വിവരം.
ഉപഭോക്താക്കൾക്ക് മുന്നിൽ സ്ത്രീകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്ധേരിയിലെ ദീപ ബാറില്‍ ശനിയാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും ഒളിപ്പിച്ചിരുന്ന പെൺകുട്ടികളെ ആദ്യം കണ്ടെത്താനായില്ല.
പിന്നീടാണ് മേക്കപ്പ് മുറിയിലെ വമ്പന്‍ കണ്ണാടി പോലീസുകാരുടെ ശ്രദ്ധയില്‍പെട്ടത്. കണ്ണാടി വളരെ തന്ത്രപരമായി ഘടിപ്പിച്ചിരിക്കുന്നതിനാൽ ഭിത്തിയിൽ നിന്ന് കണ്ണാടി നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു.
കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോൾ രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തുകയും എസിയും കിടക്കകളും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്ന രഹസ്യ അറയിൽ നിന്ന് 17 സ്ത്രീകളെ രക്ഷിക്കുകയും ചെയ്തു. ബാര്‍ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…