കൊച്ചി: ലൈസൻസില്ലാതെയും ഹെൽമറ്റും മാസ്കും ഉടുപ്പും ധരിക്കാതെയും നിയമങ്ങൾ കാറ്റിൽ പറത്തി രൂപമാറ്റം വരുത്തിയ ബൈക്കിൽ യാത്ര ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ യുവാവ് പൊലീസ് കസ്റ്റഡിയിലായി. ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനാണ് പൊലീസ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണ് ഉടുപ്പില്ലാതെ ബൈക്കിൽ കറങ്ങിയതെന്നു യുവാവ് പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ഇയാളുടെ സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ യാത്ര ചെയ്ത് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റേതാണ് ബൈക്ക്. റിച്ചലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കോടതിയിൽ ഹാജരാക്കുമെന്നു മുനമ്പം എസ്ഐ പറഞ്ഞു. ബൈക്ക് രൂപമാറ്റം വരുത്തിയതിന് ഇയാളുടെ സുഹൃത്തിനെതിരെയും നടപടിയുണ്ടാകും. മോട്ടര്‍ വാഹന വകുപ്പ് നിയമം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടർ വെഹിക്കിൾ ഡിപാർട്മെന്റിനു വിവരം കൈമാറുമെന്നും പൊലീസ് പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…