മടിപ്പാക്ക൦: ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റിലായി. കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പ് ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. മുത്തച്ഛനേയും അമ്മാവനേയും ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ കറക്ഷന്‍ സെന്ററിലേക്കും മാറ്റി.
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിത്തിരക്കിനിടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റാതായതോടെ പെണ്‍കുട്ടിയേയും സഹോദരനേയും മുത്തച്ഛന്‍, മുത്തച്ഛന്റെ വീട്ടിലേക്ക് കൂട്ടി പോവുകയായിരുന്നു. ഓഗസ്റ്റ് രണ്ടിന് രാത്രിയില്‍, ഒപ്പം കിടന്ന പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിക്കുകയായിരുന്നു. പരിഭ്രാന്തരായ കുട്ടി അമ്മാവന്റെ മുറിയിലേക്ക് പോയെങ്കിലും രക്ഷിക്കാനെന്ന വ്യാജേന അമ്മാവനും പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഒടുവില്‍ സഹായത്തിനായി പെണ്‍കുട്ടി സഹോദരന്റെ മുറിയില്‍ എത്തിയെങ്കിലും പതിനാറ് വയസ്സുള്ള സഹോദരനും കുട്ടിയെ പീഡിപ്പിച്ചു. തൊട്ടടുത്ത ദിവസം മക്കളെ കാണാന്‍ വീട്ടിലെത്തിയ മാതാവ് കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരായയതായി സ്ഥിരീകരിച്ചു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…