Categories: Crime

സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവച്ച് പരുക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവച്ച് പരുക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. നെല്ലനാട് കോട്ടുകുന്നം ദിലീപ് ഭവനിൽ പരമേശ്വരൻ പിള്ള (65)യെ വെടിവച്ച കേസിൽ മകൻ ദിലീപ് കുമാർ (40)ആണ് അറസ്റ്റിലായത്. മെയ് 28 നായിരുന്നു സംഭവം.

പിതാവിന്റെ പേരിലുള്ള ഭൂമി തന്റെ പേരിലേക്ക് മാറ്റണമെന്ന് ദിലീപ് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിതാവ് ഇത് നിരസിച്ചതിനെ തുടർന്ന് എയർ ഗൺ ഉപയോഗിച്ച് മകൻ വെടിയുതിർക്കുകയായിരുന്നു. പുരയിടത്തിൽ കൃഷിപ്പണിയിലേർപ്പെർട്ടിരിക്കുന്നതിനിടെയാണ്  പരമേശ്വരൻ പിള്ളയ്ക്കെതിരെ മകൻ വെടിയുതിർത്തത്.

പെല്ലറ്റ് തുളച്ച് കയറി പരമേശ്വരൻ പിള്ളയുടെ തോളെല്ലിന് സാരമായി പരുക്കേറ്റിരുന്നു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ദിലീപിനെ സിഐ വിജയരാഘവൻ, എസ്ഐമാരായ, ശ്രീജിത്, രാജേന്ദ്രൻ, സി പിഒ മഹേഷ് എന്നിവരടങ്ങിടയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

21 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

22 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago