തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല് ഫോണ് മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്പെന്ഷന്. കൊല്ലം ചാത്തന്നൂര് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ആയ ജ്യോതി സുധാകറിനെയാണ് സര്വീസില്നിന്ന് സസ്പെന്ഡ് ചെയ്തത്. ഇയാൾ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില് എസ്.ഐ. ആയിരിക്കെ, ട്രെയിന് തട്ടി മരിച്ച യുവാവിന്റെ മൊബൈല് ഫോണ് മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ജൂണ് 18-നാണ് പെരുമാതുറ സ്വദേശിയായ യുവാവിനെ കണിയാപുരം റെയില്വേ സ്റ്റേഷന് സമീപം ട്രെയിന് തട്ടി മരിച്ചനിലയില് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്. അന്ന് മംഗലപുരം എസ്.ഐ. ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലാണ് ഇന്ക്വസ്റ്റ് അടക്കമുള്ള നടപടികള് പൂര്ത്തിയാക്കിയത്. ഇതിനിടെ, എസ്.ഐ. മൊബൈല് ഫോണ് മോഷ്ടിച്ചെന്നാണ് നിഗമനം.
യുവാവ് മരിച്ച് ദിവസങ്ങള് കഴിഞ്ഞ് ബന്ധുക്കള് പരാതി നല്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവിന്റെ മൊബൈല് ഫോണ് കാണാനില്ലെന്നും മരണത്തില് ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്ന്ന് സൈബര് സെല് ഉള്പ്പെടെ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല് ഫോണ് ഉപയോഗിക്കുന്നത് എസ്.ഐ. ആണെന്ന് കണ്ടെത്തിയത്. ഇതിനിടെ, ജ്യോതി സുധാകറിന് ചാത്തന്നൂരിലേക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…