കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും യുവാവിനെ ആള് മാറി തട്ടിക്കൊണ്ടു പോയി. എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഫ്ലാറ്റിൽ നിന്നുമാണ് യുവാവിനെ ഗുണ്ടാസംഘം ആളു മാറി തട്ടി കൊണ്ടുപോയത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആലപ്പുഴയിൽ നിന്നുമുള്ള ഗുണ്ടാസംഘം ആണ് ഇതിനു പിന്നിലുള്ളത് എന്നാണ് പ്രാഥമിക വിവരം.
ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ഗുണ്ടാസംഘത്തെ ഒറ്റിക്കൊടുത്തത്തിന്റെ വൈരാഗ്യം തീർക്കാനായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോവാൻ ഗുണ്ടാസംഘം പദ്ധതിയിട്ടത്. യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌ന ചിത്രങ്ങൾ എടുത്ത് വിലപേശാനായിരുന്നു അവരുടെ നീക്കം. ഗുണ്ടാസംഘം തേടിവന്ന വന്ന യുവാവ് സംഭവ സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല, തുടർന്ന് അവിടെ ഉണ്ടായിരുന്ന സുഹൃത്തിനെ ആള് മാറി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
വിവരം അറിഞ്ഞ പോലീസുകാർ തട്ടിക്കൊണ്ടു പോയ യുവാവിനെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് എത്തിയതറിഞ്ഞു ഗുണ്ടാസംഘം ഇറങ്ങിയോടി. പ്രതികളിലെ രണ്ടു പേരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. അതേസമയം പ്രതികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…