കോർക്ക് : അയര്‍ലണ്ടിലെ കൗണ്ടി കോർക്കിലെ ഷൈൻ യോഹന്നാൻ പണിക്കർ ( 46) നിര്യാതനായി. കോർക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. കറ്റാനം വാത്തള്ളൂർ പിടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കരാണ് ഭാര്യ. ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13) ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കൾ ആണ്.
കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും (മാമച്ചൻ) അന്നാമ്മ യോഹന്നാൻ്റെയും മൂന്ന് മക്കളിൽ മൂത്ത മകനായ ഷൈൻ ആദ്യകാല ഐറിഷ് കുടിയേറ്റകരിൽ ഒരാളാണ്.
കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കോർക്ക് യൂണിവേഴ് സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ ഇന്ന് രാവിലെ (12/06/24) മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറലിലാണ് നിര്യാതനായത്.
മധുരെ അൾറ്റ്രാ കോളേജിൽനിന്നും നേഴ്സിങ്ങിൽ ബിരുദ്ധധാരിയായഷൈൻ മോൺഡിനോട്ടി കെയർ ചോയിസ് സൽ ജോലി ചെയ്തു വരികയായിരുന്നു.
സഹോദരൻ ഷൈജു സഹോദരി ഷീന എന്നിവർ രോഗാവസ്ഥ അറിഞ്ഞ് എത്തിയിരുന്നു. ഷൈൻ്റെ മരണവിവരമറിഞ്ഞ് നിരവധി മലയാളികൾ എത്തിയിരുന്നു. സംസ്‌കാരം കോർക്കിൽ നടത്താനാണ് പദ്ധതിയിടുന്നത്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…
ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ്…
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ…