മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ ഷീലയുടെ സാന്നിദ്ധ്യത്തിലൂടെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ഒരു കഥ നല്ല കഥ. ബ്രൈറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ് വാളാച്ചേരിയാണ് സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും, മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വച്ചു നടന്നു. ലളിതമായ ചടങ്ങിൽ വച്ച് പ്രശസ്ത നടൻ കോട്ടയം രമേഷാണ് ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്. സംവിധായകൻ പ്രസാദ് വാളാച്ചേരി, ഗായിക അഖിലാ ആനന്ദ് എന്നിവരും അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു. അതിനായി ഇറങ്ങിത്തിരിച്ചു നിർമ്മാതാവിൻ്റെ ഭാര്യക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. വലിയ പ്രതിൽന്ധികളായിരുന്നു അവർക്ക് ഇതുമായി ബന്ധപ്പെടുമ്പോൾ നേരിടേണ്ടി വന്നത്. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ നേരിട്ട് ഒരുമ്പിനി മനിർമ്മിച്ച് പ്രേക്ഷകർക്കു സമർപ്പിക്കുന്നു ഒരു കഥ നല്ല കഥ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത് ഈ കഥയാണ്.
വലിയ താരനിരയുടെ അകമ്പടിയോടെയും, ആകർഷകമായ മുഹൂർത്തങ്ങളിലൂടെയും ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. നിർമ്മാതാവിൻ്റെ ഭാര്യാ വേഷത്തിലെത്തുന്നത് പ്രശസ്ത നടി ഷീലയാണ്.
അംബിക, ശങ്കർ, കോട്ടയം രമേഷ്,ഇടവേള ബാബു, ദിനേശ് പണിക്കർ, നന്ദകിഷോർ, നിഷാ സാരംഗ്, റിയാസ് നർമ്മ കല,ബാലാജി ശർമ്മ, കെ.കെ. സുധാകരൻ, സാബു തിരുവല്ല, ബ്രൈറ്റ് തോംസൺ, ബ്രൈറ്റ് തോംസണിൻ്റെ ഗാനങ്ങൾക്ക് പ്രണവം മധു ഈണം പകർന്നിരിക്കുന്നു.
എസ്.പി. വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
വേണുഗോപാൽ, അഖിലാ ആനന്ദ്. ഋതു കൃഷ്ണ, സ്റ്റാർ സിംഗർ വിന്നരി സരിത രാജീവ് എന്നിവരാണു ഗായകർ.
ഛായാഗ്രഹണം – വിപിൻ.
എഡിറ്റിംഗ് പി.സി.മോഹനൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയകൃഷ്ണൻ തൊടുപുഴ
കോസ്റ്റ്യും ഡിസൈൻ -ദേവൻ തിരുവനന്തപുരം
വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…
അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…