ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്ത പുതിയ പോസ്റ്റർ എത്തിയിരിക്കുന്നു.
ക്രിസ്മസ്, പുതുവത്സരക്കാലം ആലോഷിക്കാനായി ഡിസംബർ ഇരുപത്തി നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് .
ഹിറ്റ് മാജിക്ക് തുടരും എന്ന ക്യാപ്ഷനോടെ പൊലീസ് വേഷത്തിൽ ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഭക്തജനങ്ങൾക്കു മധ്യേ
മോഹൻലാൽ ഇരുകൈയ്യും വിരിച്ച് നിൽക്കുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത് .
റിലീസ് ഡേറ്റ് നേരത്തേ അനൗൺസ് ചെയ്തിരുന്നുവെങ്കിലും റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന സിംഗിൾ പോസ്റ്റർ ഇതാദ്യമാണ്.
സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കുടുംബപ്രേക്ഷകർക്ക് ഏറെ ആസ്വാദകരമാം വിധത്തിൽ ഒരു പൊലീസ് പ്രൊസീജർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായ നിരവധി മുഹൂർത്തങ്ങളാണ് ചിതത്തിന് അകമ്പടിയായി എത്തുന്നത്.
മീരാ ജാസ്മിൻ നായികയാകുന്ന ഈ ചിത്രത്തിൽ വലിയൊരു താര നിര തന്നെയുണ്ട്. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ്.കെ.ജയൻ,
ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സംഗീതം- ജെയ്ക്ക്സ് ബിജോയ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- ഷഫീഖ് വി.ബി.
ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ
കോ-ഡയറക്ടർ – ബിനു പപ്പു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – അഫ്നാസ്.വി.
സ്റ്റിൽസ് – അമൽ.സി.സദർ.
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-എസ്സ.കെ.എസ്‌തപ്പാൻ
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ്…
ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ.എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു 'ഭൗമ' ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ…
Since opening in October 2017, the Church of Scientology & Community Centre of Dublin has…
പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…
പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…