ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് .കെ. ജയൻ എന്നിവർ….
ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് ജീപ്പ് … ഓടുന്ന നായയുടെ കഴുത്തിൽ ചങ്ങല പിടിച്ച് കൂടെ ഓടുന്ന രണ്ടു പെൺകുട്ടികൾ … അതിലൊന്ന് … വിസ്മയാ മോഹൻലാൽ…
ഈ ചിത്രത്തിൻ്റെ എല്ലാ പ്രൊമോഷൻ പോസ്റ്ററുകളിലും ഈ നായയേയും കാണാം. ചിത്രത്തിലെ ഒരു സുപ്രധാനമായ ക്യാരക്ടർ തന്നെയാണ് ഈ നായയെന്ന് തീർച്ചയായും അനുമാനിക്കാം.
വിസ്മയാ മോഹൻലാലിൻ്റെ ആദ്യ ചിത്രവും മോഹൻലാലിൻ്റെ സാന്നിദ്ധ്യവുമായി ഏറെ പ്രശസ്തി നേടിയചിത്രമാണ് തുടക്കം. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്.
ഈ കുടുംബത്തിൻ്റെ പിന്നാമ്പുറങ്ങളിൽ എന്തെങ്കിലും ഒളിപ്പിച്ചിരിക്കുന്നോ എന്നതാണ് പ്രേഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ചില ഗിമിക്‌സുകൾ സംവിധായകൻ ഈ ചിത്രത്തിൽ ഒളിപ്പിച്ചിരിക്കുന്നു എന്നാണ് ആരാധകർക്കിടയിൽ പരക്കുന്ന സംസാരം. അതിനായി ഓഗസ്റ്റ് ഏഴുവരെകാക്കാം.
ഡോ.എമിൽ വിൻസൻ്റും ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്.
മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – അഖിൽ ജോർജ്, ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.
മേക്കപ്പ് – ജിതേഷ് പൊയ്യ.
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …
അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…
ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…