ഇന്ന് ആ വീട്ടിൽ വലിയൊരുപ്രശ്നമായി മാറിയിരിക്കുകയാണ് അച്ഛൻ്റെ സപ്തതി ആഘോഷം…
അതെന്തൊക്കെയാണെന്ന് നോക്കാം.
“അച്ഛൻ്റെ സപ്തതി ഇങ്ങ് അടുക്കാറായി നാട്ടുകാരെയൊക്കെ അറിയിക്കേണ്ടേ….?”
പരിപാടി ചെറുതായിട്ടാണു നടത്തുന്നൂന്ന് പറഞ്ഞ് നാട്ടുകാരെ ഒഴിവാക്കാം.
പക്ഷെ കുടുംബക്കാരെ വിളിക്കേണ്ടി വരില്ലേ?
എടാ… സപ്തതി ആഘോഷിക്കുന്നുണ്ടങ്കിൽ
വിളിച്ചാപ്പോരേ…
ഒരു പിണ്ണാക്കുമില്ല.
ഇങ്ങനെ പോകുന്നു ആ വീട്ടിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ….
സൈജുക്കുറുപ്പും, സ്വാതി ദാസ് പ്രഭുവും അഭിരാം രാധാകൃഷ്ണനും, നന്ദു പൊതുവാളും, സലിം ഹസ്സനും ഒക്കെ അവരവരുടെ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നു. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ടീസറിലെ പ്രസക്തഭാഗങ്ങളാണിത്.
നാട്ടിൻപുറത്തെ ഒരു പുരാതന തറവാട്ടിലെ ചില പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.
ഒരു സാധാരണ കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങളൊക്കെ യാണെങ്കിലും ഈ തറവാട്ടിൽ പുറത്തു പറയാൻ പറ്റാത്ത ചില സംഭവ വികാസങ്ങൾ കൂടി അരങ്ങേറിയിരിക്കുന്നു. ഈ സംഭവങ്ങളാണ് ചിരിയും ചിന്തയും നൽകി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പ് നായകനാകുന്ന ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എൻ്റർടൈൻ മെൻ്റിൻ്റെ ബാനറിൽ അനുപമാനമ്പ്യാരും ചേർന്നാണ് നിർമ്മിക്കുന്നത്. സായ്കുമാർ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷണൻ, നന്ദു പൊതുവാൾ, ശ്രീജാരവി.സ്വാതിദാസ് പ്രഭു. ദിവ്യാ.എം.നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ബബിലുഅജു.
എഡിറ്റിംഗ് – ഷഫീഖ്.വി ബി.
കലാസംവിധാനം – ബാബു പിള്ള
മേക്കപ്പ് – മനോജ് കിരൺ രാജ്
കോസ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ.
നിശ്ചല ഛായാഗ്രഹണം – ജസ്റ്റിൻ ജയിംസ്.
ചീഫ് അസോസിയേറ്റ് ഡയറ്ടർ – സാംസൺ സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അനിൽ കല്ലാർ, ജോബി ജോൺ.
പ്രൊഡക്ഷൻ കൺട്രോളർ – ജിതേഷ് അഞ്ചു മന.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…