Entertainment

“ആപ് കൈസേ ഹോ” ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ..,” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ഗിരി നഗറിൽ ആരംഭിച്ചു. ലളിതമായി നടന്ന ചടങ്ങിൽ ബേബി എയ് വാവാമറിയം വിനയ്, സ്വിച്ചോൺ കർമ്മം നടത്തി, ഇടവേള ബാബു, ഫസ്റ്റ് ക്ലാപ്പും നൽകിഅംജൂസ് എബൗ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷൈൻ മുകുന്ദനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.” യുവത്വത്തിൻ്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണ്ണമായും നർമ്മമുഹൂർ’ ത്തങ്ങളോടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ദിവ്യദർശൻ, പുതുമുഖവും പ്രശസ്ത അവതാരകനുമായ ജീവാ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരഭി സന്തോഷാണ് നായിക.അജു വർഗീസ്, സൈജു ക്കുറുപ്പ് ,ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്,ഇടവേള ബാബു എന്നിവർക്കൊപ്പം ശ്രീനിവാസനും സുപ്രധാനമായ വേഷത്തിലെത്തുന്നു.സ്വാതി ദാസിൻ്റെ വരികൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. അഖിൽ ജോർജ് ഛായാ ഗ്രഹണവും രെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു ‘കലാസംവിധാനം. അസീസ് കരുവാരക്കുണ്ട്.മേക്കപ്പ്. വിപിൻ ഓമശ്ശേരി, കോസ്റ്റ്യം -ഡിസൈൻ.- ഷാജി ചാലക്കുടി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടർ.

അനൂപ് അരവിന്ദൻ, സഹസംവിധാനം -ഡാരിൻ ചാക്കോ, ഹെഡ്വിൻ, ജിൻസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ ജൂലിയസ് ആംസ്ട്രോങ്ങ്. (പവി കടവൂർ)പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ .കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിതീകരണം പുരോഗമിക്കുന്നു. ഫോട്ടോ സന്തോഷ് പട്ടാമ്പി.

വാഴൂർ ജോസ്

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

46 mins ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

6 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

19 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

21 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

22 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

22 hours ago