Entertainment

എസ്.ജി.251-മായി അബാം മൂവീസ്; രാഹുൽ രാമചന്ദ്രൻ സംവിധായകൻ

ഇന്നു പ്രദർശനത്തിനെത്തി വലിയ വിജയത്തിലേക്കു കടക്കുന്ന ഗരുഡനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം എസ്.. ജി.251 അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഒന്നാമത്തെ ചിത്രമാണിത്.

രാഹുൽ രാമചന്ദ്രനാണ് സംവിധായകൻ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ്  സുരേഷ് ഗോപി എത്തുക.

തിരക്കഥ സമീൻ സലീം. തമിഴ് – തെലുങ്ക് – കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക.

മലയാളത്തിനു പുറമേ ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഡിസംബർ  പകുതിയോടുകൂടി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. ചിത്രത്തിന്റെ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ എൻ.എം. ബാദുഷ, അമീർ എന്നിവരാണ്.  താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

വലിയ മുടക്കുമുതലിൽ പാൻ ഇൻഡ്യൻ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

-വാഴൂർ ജോസ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

5 hours ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

5 hours ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

5 hours ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

7 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

8 hours ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

1 day ago