കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റില്‍. കേസിലെ 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി ജി. പൂങ്കുഴലി അറിയിച്ചു.
കൊച്ചി ബ്ലാക്ക്‌മെയില്‍ കേസില്‍ മുഖ്യപ്രതി ഷെരീഫ് പുലര്‍ച്ചെ അറസ്റ്റിലായതോടെയാണ് കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി ഡി.സി.പി അറിയിച്ചത്.
ഇവര്‍ വേറെയും കേസില്‍ പ്രതികളാണെന്നും പുറത്തു വരുന്നുണ്ട്. പെണ്‍കുട്ടികളെ സ്വര്‍ണവും പണവുമടക്കം തട്ടിയെടുത്തുവെന്ന് തട്ടിപ്പിനിരയായ പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു.
പാലക്കാട് സ്വദേശിയായ ഷെരീഫിനെ ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ നാലു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രണ്ടു പ്രതികളും പിടിയിലായിരുന്നു.
കൊച്ചിയില്‍ നടിയും മോഡലുമായ പെണ്‍കുട്ടികളുടെ വീട്ടില്‍ ഭീഷണിപ്പെടുത്തിയതും ഇവര്‍ തെന്നയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയ മോഡലും നടിയുമായി പരാതിക്കാരിയോട് കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…