മുംബൈ: സുശാന്ത് സിംഗ് രജപുത് വധക്കേസിൽ തനിക്കെതിരെ “വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ” ഉന്നയിച്ചതിന് നടൻ അക്ഷയ് കുമാർ ബീഹാറിൽ നിന്നുള്ള ഒരു യൂട്യൂബറിന് മാനനഷ്ടക്കേസ് നല്‍കി. 500 കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അക്ഷയ് കുമാർ യൂട്യൂബര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. യൂട്യൂബ് ചാനൽ എഫ്എഫ് ന്യൂസ് നടത്തുന്ന റാഷിദ് സിദ്ദിഖി എന്ന യൂട്യൂബര്‍ക്കെതിരായാണ് നടന്‍ നോട്ടീസ് നല്‍കിയിരുക്കുന്നത്.
കൂടാതെ യൂട്യൂബ് ചാനലിൽ നിന്ന് ആക്ഷേപകരമായ വീഡിയോകൾ നീക്കം ചെയ്യണമെന്നും മാപ്പ് പറയണമെന്നും അക്ഷയ് കുമാർ ആവശ്യപ്പെട്ടു. തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങൾ യൂട്യൂബ് ചാനലില്‍ ഉന്നയിച്ചിട്ടുണ്ട് അക്ഷയ് കുമാർ പറയുന്നു.
റിയ ചക്രബർത്തി കാനഡയിലേക്ക് ഒളിച്ചോടാൻ സഹായിച്ചു, കൂടാതെ അക്ഷയ് കുമാറും ആദിത്യ താക്കറെ, മുംബൈ പോലീസ് കമ്മീഷണർ എന്നിവരുമായി സുശാന്ത് സിംഗിന്റെ മരണത്തെക്കുറിച്ച് രഹസ്യ ചർച്ചകൾ നടത്തിഎന്നും യൂട്യൂബ് ചാനലില്‍ പറയുന്നു.
ഇത്തരം ആരോപണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അക്ഷയ്കുമാറിനെ മാനസികമായി ബാധിച്ചെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…