ഉത്തര മലബാറിലെ പ്രശസ്തമായ ക്ഷേത്രമാണ് കണ്ണർ തളിപ്പറമ്പിലെ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രസന്നിധിയിലായി.
രുന്നു ഒക്ടോബർ എട്ടാം തീയതി ശനിയാഴ്ച്ച
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന
നദികളിൽ സുന്ദരി യമുന
എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.
ചലച്ചിത്ര ,സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപ്പേരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ നടൻ ബൈജു സന്തോഷ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്.
മുൻ എം.എൽ.എ.ശ്രീ ടി.വി.രാജേഷ് തദവരത്തിൽ ഫസ്റ്റ് ക്ലാപ്പും നൽകി.
തുടർന്ന് ധ്യാൻ ശ്രീനിവാസൻ ,അജവർ
ഗീസ്, പുതുമുഖ നായിക ആമിയും, ഏതാനും ജൂനിയർ കലാകാരന്മാരും
പങ്കെടുക്കുന്ന രംഗത്തോടെ ചിത്രീകരണമാരംഭിച്ചു.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തലം.
ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കണ്ണൂരിൻ്റ സംസ്ക്കാരവും, ആചാരങ്ങളും, വിശ്വാസങ്ങളും, രാഷ്ടീയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായിയുണ്ട്.
ഇതെല്ലാം കോർത്തിണക്കി തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇവിടെ കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു.
സിനിമാറ്റിക് ഫിലിംസ് എൽഎൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സുധീഷ്, നിർമ്മൽ പാലാഴി.
മനോജ്.കെ.യു., നവാസ് വള്ളിക്കുന്ന് അനീഷ്,, പാർവ്വണ, രേവതി ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്,
എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണവും രെ തിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അജയൻ മങ്ങാട്.
മേക്കപ്പ് -ജയൻ പൂങ്കുളം
കോസ്റ്റ്യും – ഡിസൈൻ -സുജിത് മട്ടന്നൂർ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി
ഫിനാൻസ് കൺട്രോളർ. അഞ്ജലി നമ്പ്യാർ.
പ്രൊഡക്ഷൻ മാനേജർ – മെഹമൂദ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലം
പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ,
തളിപ്പറമ്പിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – സന്തോഷ് പട്ടാമ്പി .
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…