Entertainment

ഭ.ഭ.ബ; ഗോകുലം മൂവീസിൻ്റെ ചിത്രം ധനഞ്ജയ് ശങ്കർ സംവിധായകൻ ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിൽ

ദിലീപിൻ്റെ ജൻമദിനത്തിൽ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അനൗൺസ് ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ.

നവാഗതനായ ധനഞ്ജയ് ശങ്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു.

വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാന രംഗത്തു പ്രവർത്തിച്ചു പോരുകയാണ് ധനഞ്ജയ്.

പേരു കേൾക്കുമ്പോഴുള്ള കൗതുകം പോലെ തന്നെ മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർമാഡ്നെസ് (Madness ) സിനിമയായിരിക്കുമിത്. അതുകൊണ്ടു തന്നെ ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കൊന്നും അധികം കടക്കുന്നില്ല.

വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ മലയാളത്തിലെയും തമിഴിലെയും  പ്രമുഖരായ നിരവധി താരങ്ങളും അണിനിരക്കുന്നു.

ഫാഹിം സഫറും നടി നൂറിൻ ഷെറീഫുമാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.

ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരുകയും അഭിനേതാക്കളുടേയുംനിർണ്ണയം പൂർത്തിയായി വരുന്നു.

കോ- പ്രൊഡ്യൂസേർസ് . വി.സി. പ്രവീൺ – ബൈജു ഗോപാലൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി.

പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പ്രധാനമായും പൊള്ളാച്ചി കേന്ദ്രീകരിച്ചാണു നടക്കുന്നത്.

വാഴൂർ ജോസ്.

ഫോട്ടോ – ബിജിത്ത് ധർമ്മടം.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

Finglas മലയാളി ബേസിൽ നിര്യാതനായി

Finglas മലയാളി ബേസിൽ നിര്യാതനായി. 29 വയസ്സായിരുന്നു. കോതമംഗലം സ്വദേശിയാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ബേസിലിനെ ബ്ലൂമൌണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം…

2 hours ago

അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ.എം.ചാണ്ടി നിര്യാതനായി

പാലാ: അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ എം ചാണ്ടി(…

2 hours ago

IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…

6 hours ago

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

20 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

23 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

1 day ago