ദിലീപിൻ്റെ ജൻമദിനത്തിൽ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അനൗൺസ് ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ.
നവാഗതനായ ധനഞ്ജയ് ശങ്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു.
വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാന രംഗത്തു പ്രവർത്തിച്ചു പോരുകയാണ് ധനഞ്ജയ്.
പേരു കേൾക്കുമ്പോഴുള്ള കൗതുകം പോലെ തന്നെ മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർമാഡ്നെസ് (Madness ) സിനിമയായിരിക്കുമിത്. അതുകൊണ്ടു തന്നെ ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കൊന്നും അധികം കടക്കുന്നില്ല.
വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ നിരവധി താരങ്ങളും അണിനിരക്കുന്നു.
ഫാഹിം സഫറും നടി നൂറിൻ ഷെറീഫുമാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.
ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരുകയും അഭിനേതാക്കളുടേയുംനിർണ്ണയം പൂർത്തിയായി വരുന്നു.
കോ- പ്രൊഡ്യൂസേർസ് . വി.സി. പ്രവീൺ – ബൈജു ഗോപാലൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി.
പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പ്രധാനമായും പൊള്ളാച്ചി കേന്ദ്രീകരിച്ചാണു നടക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…