പട്ന: സുശാന്ത് സിംഗ് രാജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ റിയാ ചക്രബർത്തിക്കെതിരെ ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുശാന്തിന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
സുശാന്തിന്റെ അച്ഛൻ കെ. കെ. സിംഗ് നൽകിയ പരാതിയിൽ സുശാന്തിൽ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയ ആണെന്നും ആരോപിച്ചിരുന്നു. റിയയുടെ പേരിൽ ആത്മഹത്യാ പ്രവണത കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തെയും സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി തന്റെ വിവാഹം തീരുമാനിച്ചിരുന്നതാണെന്നും lock down കാലത്ത് സുശാന്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഒടുവിൽ വഴക്കടിച്ചു പിരിഞ്ഞതാണെന്നും അന്ന് റിയ പൊലീസിന് മൊഴി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്നും ഇറങ്ങിയെങ്കിലും ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പോലീസിനോട് പറഞ്ഞിരുന്നു.
ജൂൺ 14 ന് മുംബൈയിലെ ബാദ്രയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. കേസിൽ മുംബൈ പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ബിഹാർ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…