Entertainment

ഗുമസ്തൻ ഷൂട്ടിങ് പൂർത്തിയായി…

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ “ഗുമസ്തൻ” ഷൂട്ടിംഗ് പൂർത്തിയായി… നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്‌, വടക്കാഞ്ചേരി എന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ സിനിമ ഏപ്രിൽ മാസം തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഇരിക്കുന്നത് ബിനോയ്‌ എസ് പ്രസാദ് ആണ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. 

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…

18 hours ago

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…

18 hours ago

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി; അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടി

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…

18 hours ago

ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത

വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…

18 hours ago

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ

വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…

18 hours ago

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ടിന്റെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…

19 hours ago