Entertainment

പാപ്പൻ ഇരുപത്തിയൊമ്പതിന്

കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്റ് മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ, മാസ് ചിത്രമായ ‘പാപ്പൻ ജൂലായ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുകയാണ്.


ശ്രീ ഗോകുലം മൂവി സ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.


ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരാണ് നിർമ്മാതാക്കൾ
ഏബ്രഹാം മാത്യു മാത്തൻ എന്ന ഐ.പി.എസ്.കേഡർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ ഭദ്രമാക്കുന്നത്.


ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം.


ഗോകുൽസുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


നീതാ പിള്ളയാണ് നായിക.
കനിഹ, ആശാ ശരത്ത്, സാസ്വികാ. ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്,, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ
‘ എന്നിവരും പ്രധാന താരങ്ങളാണ്.


ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ.
ഗാനങ്ങൾ – മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി,
സംഗീതം -ജെയ്ക്ക് ബിജോയ്സ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.


കലാസംവിധാനം. നിമേഷ് താനൂർ
മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റ്യം -ഡിസൈൻ.പ്രവീൺ വർമ്മ
: ക്രിയേറ്റീവ് കോൺട്രിബ്യുഷൻ – അഭിലാഷ് ജോഷി.
അസ്സോസ്സിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി.


കോ- പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ)
കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ്.ജി.എസ്.
പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ.


ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.


വാഴൂർ ജോസ്.
ഫോട്ടോ – നന്ദുഗോപാലകൃഷ്ണൻ.

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

7 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

12 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago