ക്യാമ്പസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായി അവതരിപ്പിക്കുന്ന ഡർബി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. സജിൽ മമ്പാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ്, ദീപാ മൺസൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജമാൽ.വി.ബാപ്പുവാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.
ഡർബി എന്നു വാക്ക് അർത്ഥമാക്കുന്നത് മത്സരം എന്നാണ്. ക്യാമ്പസ്സിലെ കുട്ടികൾക്കിടയിൽ പല രീതിയിലുള്ള മത്സരങ്ങൾ ഉണ്ടാകുക സ്വഭാവികം. കലാ, കായിക രംഗങ്ങളിൽ അവർക്കിടയിൽ അരങ്ങേറുന്ന പ്രണയത്തിൻ്റെ പശ്ചാത്തലത്തിലൊക്കെ ഇത്തരം മത്സരങ്ങൾ കടന്നുവരാം. അത്തരം ചില സന്ദർഭങ്ങളെ രണ്ടു ഗ്രൂപ്പുകളാക്കിയാണ് ചിത്രത്തിൻ്റെ കഥാ വികസനം.
ഒരു ക്യാമ്പസ്സിൻ്റെ വർണ്ണപ്പൊലിമയും നിറപ്പകിട്ടുമൊക്കെ കോർത്തിണക്കി യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഷൈൻ ടോം ചാക്കോ,
പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ആദം സാബിക് (ഒസ്‌ലർ ഫെയിം)
ജോണി ആൻ്റെണി, ശബരീഷ് വർമ്മ, സന്തോഷ് കീഴാറ്റൂർ, അബു സലിം, ശിവ രാജ് (ഏ.ആർ.എം, ഒസ്‌ലർ ഫെയിം), അമീൻ, റിഷിൻ, ജസ്നിയ ജയദീപ്, സുപർണ്ണ, ആൻമെർ ലറ്റ്, ദിവ്യാ.എം.നായർ, ഹരി ശിവറാം, പ്രവീൺ, പ്രാങ്കോ ഫ്രാൻസിസ്, കൊല്ലം ഷാഫി, സിനോജ് വർഗീസ്, പ്രദീപ് ബാലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഫായിസ് ബിൻ റിഫായി, സമീർ ഖാൻ,
തിരക്കഥ -സുഹ്റു സുഹ്റ , അമീർ സുഹൈൽ,
സംഗീതം – ഗോപി സുന്ദർ.
ഛായാഗ്രഹണം – അഭിനന്ദൻ രാമാനുജം
എഡിറ്റിംഗ് – ജറിൻ കൈതക്കോട്
പ്രൊഡക്ഷൻ ഡിസൈനർ – അർഷാദ് നക്കോത്ത്.
മേക്കപ്പ് -റഷീദ് അഹമ്മദ്
കോസ്റ്റ്യും ഡിസൈൻ – നിസ്സാർ റഹ്മത്ത്
ആക്ഷൻ-തവസി രാജ്.
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റെജിൽ കെയ്സി.
സ്റ്റുഡിയോ – സപ്ത റെക്കാർഡ്‌സ്
ഡിസൈൻ- യെല്ലോ ടൂത്ത്
പ്രൊഡക്ഷൻ കൺട്രോളർ – നജീർ നസീം..
വി.എഫ്.എക്സ്-വിശ്വനാഥ്.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…