എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നു. എം. എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ ഇന്നു പ്രകാശനം ചെയ്ത ട്രയിലറിലെ പ്രസക്തമായ വിഷയമാണ്.
അതിൽത്തന്നെ പറയുന്നുണ്ട്,
ജീവൻ തോമസ് നിസ്സാരക്കാരനല്ല. അയാൾ സഞ്ചരിച്ച വഴി അത്ര സുഖകരമായിരുന്നില്ല.
എന്തായാലും ഈ ജീവൻ തോമസ്സും അയാളുടെ തിരോധാനവും ഒരു നാടിനെത്തന്നെ ഇളക്കിമറിച്ചിരിക്കുന്നു. സർക്കാരും പൊലീസ് ഫോഴ്സും ഗൗരവമായി എടുത്തിരിക്കുന്ന ഈ വിഷയത്തിൻ്റെ ചുരുളുകളാണ് ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ അടിസ്ഥാനവിഷയം.
ഒരു കുറ്റാന്വേഷണ ചിത്രത്തിൻ്റെ എല്ലാ ദുറൂഹതകളും, ആ കർഷക ഘടകങ്ങളും ഈ ട്രയിലറിൽ ഉടനീളം കാണാവുന്നതാണ്. ചിത്രത്തിൻ്റെ പൊതുസ്വഭാവം ഇതാണന്നു സമർത്ഥിക്കുന്നതാണ് ഈ ട്രയിലർ
നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. എഴുപതോളം വരുന്ന ജനപ്രിയരായ അഭിനേതാക്കളെ അണിനിരത്തി വലിയ ക്യാൻവാസ്സിലും വലിയ മുതൽമുടക്കിലുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്.
സാസ്വിക, എം. എ. നിഷാദ്, പ്രശാന്ത് അലക്സാണ്ഡർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ, ഗൗരി പാർവ്വതി, അനീഷ് കാവിൽ,
സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ കലാഭവൻ ഷാജോൺ, അനുമോൾ, ബൈജു സന്തോഷ് ജോണി ആൻ്റെണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി.ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ,, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബു അമി, അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്, മഞ്ജു സുഭാഷ് , ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി. എം, അനന്ത ലഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠൻ എന്നിവർ താരനിരയിലെ പ്രധാനികളാണ്.
തിരക്കഥ -എം.എ. നിഷാദ്.
ഗാനങ്ങൾ – പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി.
സംഗീതം – എം. ജയചന്ദ്രൻ
പശ്ചാത്തല സംഗീതം – മാർക്ക് ഡിമൂസ്,
ഛായാഗ്രഹണം – വിവേക് മേനോൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – ദേവൻ കൊടുങ്ങല്ലൂർ.
പ്രൊഡക്ഷൻ ഡിസൈൻ – ഗിരീഷ് മേനോൻ
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യും ഡിസൈൻ – സമീരാസനീഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ
അസ്സോസ്സിയേറ്റ് ഡയറക്ടർ – രമേശ് അമാനത്ത്.
പ്രൊഡക്ഷൻ മാനേജേഴ്സ് – സുജിത് വി.സുഗതൻ, ശ്രീധരൻ എരിമല,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – റിയാസ് പട്ടാമ്പി
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി.
കോട്ടയം, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – ഫിറോഷ്. കെ. ജയേഷ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…