Categories: Entertainment

ലോഞ്ച് ചെയ്ത് വെറും അഞ്ച് മാസങ്ങള്‍ കൊണ്ട് 5 കോടി സബ്‌സ്‌ക്രൈബേര്‍സിനെ സ്വന്തമാക്കി ഡിസ്‌നി പ്ലസ്

അമേരിക്കന്‍ കമ്പനിയായ ഡിസ്‌നിയുടെ സ്ട്രീമിംഗ്പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ് ആഗോളതലത്തില്‍ വന്‍ മുന്നേറ്റം. ലോഞ്ച് ചെയ്ത് വെറും അഞ്ച് മാസങ്ങള്‍ കൊണ്ട് 5 കോടി സബ്‌സ്‌ക്രൈബേര്‍സിനെയാണ് ഡിസ്‌നി പ്ലസ് സ്വന്തമാക്കിയിരിക്കുന്നത്.

ഏപ്രില്‍ 3 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ സബ്‌ക്രൈബേര്‍സില്‍ വന്‍ വര്‍ധനവാണ് ഡിസ്‌നി പ്ലസിന് ഉണ്ടായിരിക്കുന്നത്. 80 ലക്ഷം ഉപയോക്താക്കളെയയാണ് ഒരാഴ്ച കൊണ്ട് ഡിസ്‌നിക്ക് ഇന്ത്യയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ ഡിസ്‌നിയുടെ ആഗോള ഉപയോക്താക്കളുടെ എണ്ണം രണ്ടരകോടിയോളമായിരുന്നു. (26.5 മില്യണ്‍ ). ഒരു മാസം കൊണ്ടാണ് ഇത് 5 കോടിയായത് (50 മില്യണ്‍).

മാര്‍ച്ച് മാസത്തില്‍ കൊവിഡ് മൂലം മിക്കരാജ്യങ്ങളിലും ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുന്നതിനാലാണ് ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടിയത്. 2024 ല്‍ 6 കോടി മുതല്‍ 9 കോടിവരെ ഉപയോക്താക്കളെ സ്വന്താക്കണമെന്നായിരുന്നു ഡിസ്‌നിപ്ലസിന്റ ഒദ്യോഗിക തീരുമാനം. വെറും അഞ്ച് മാസങ്ങള്‍ കൊണ്ടാണ് ടാര്‍ഗറ്റിന്റെ അടുത്ത് ഡിസ്‌നി പ്ലസ് എത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തമാക്കിയ നേട്ടമാണ് ഡിസ്‌നി പ്ലസ് 5 മാസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

എന്നാല്‍ നെറ്റ്ഫളിക്‌സ്‌നും ആമസോണ്‍പ്രൈമിനും താഴെയാണ് ഇപ്പോഴും ഡിസ്‌നിപ്ലസിന്റെ ഉപയോക്താക്കളുടെ എണ്ണം. 167 മില്യണ്‍ സബ്‌ക്രൈബേര്‍സ് ആണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. 150 മില്യണ്‍ ഉപയോക്താക്കള്‍ ആമസോണ്‍ പ്രൈമിനുമുണ്ട്. കൊവിഡ് കാലത്ത് ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം വലിയ നേട്ടമാണുണ്ടായിരിക്കുന്നത്.

2019 നവംബറിലാണ് ഡിസ്‌നിപ്ലസ് അമേരിക്കയില്‍ ലോഞ്ച് ചെയ്യുന്നത്. പിന്നാലെ യൂറോപ്പിലും ലോഞ്ച് ചെയ്തു. ഒരാഴ്ച മുമ്പാണ് ( ഏപ്രില്‍ 3) ഡിസ്‌നി പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ നിലവിലെ മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ ഡിസ്നി പ്ലസ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന റീ ബ്രാന്‍ഡിങ്ങിലൂടെ ഡിസ്നിയുടെ ഇന്ത്യയിലേക്കുള്ള വരവ്.

ഇന്ത്യയില്‍ ഡിസ്നി പ്ലസ് കടുത്ത മത്സരമാണ് മുന്നില്‍ കാണുന്നത്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം എന്നീ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ വലിയ തരത്തില്‍ വേരോട്ടം  നടത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരോട് കിടപിടിക്കാനുള്ളത്രയും ആകര്‍ഷകമായ ശേഖരം ഡിസ്നിയുടെ കൈയ്യില്‍ ഉണ്ട്. സ്വന്തമായ പ്രൊഡക്ഷനുകള്‍ക്ക് പുറമെ ഹോളിവുഡ് സിനിമകളുടെ വന്‍ശേഖരം, സ്റ്റാര്‍വാര്‍സ് പരമ്പരകള്‍, ഫ്രോസണ്‍ 2 പോലുള്ള ആനിമേഷന്‍ ശേഖരങ്ങള്‍ തുടങ്ങിയവ ഡിസ്നിപ്ലസിന്റെ കൈവശമുണ്ട്. ഹോട്ട്സ്റ്റാര്‍ നിലവില്‍ നല്‍കുന്ന 8 ഇന്ത്യന്‍ ഭാഷകളിലെ സൗജന്യ ഷോകളും, ബോളിവുഡ് സിനിമകളുടെ ശേഖരവും പ്രേക്ഷകരെ ഒന്നു കൂടെ ആകര്‍ഷിച്ചേക്കാം.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബിനു ജോസഫ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ അയർലണ്ട് മലയാളി ബിനു ജോസഫ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം…

42 mins ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

59 mins ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

19 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

19 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

19 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

22 hours ago