മെഡിക്കൽ ക്രൈം ത്രില്ലർ ജോണറിൽ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ്.ആർ.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.
എസിനാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പ്രേക്ഷകനെ പൂർണ്ണമായും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിൻ്റെ കഥാ ഗതിയെ മുന്നോട്ടു നയിക്കുന്നത്. ജഗദീഷ്, അശ്വിൻ കെ.കുമാർ, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നു.
അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോ ജോണി ചിറമ്മൽ,(വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, നെൽസൺ പിക്ച്ചേർസ് ) എന്നിവരാണ് കോ – പ്രൊഡ്യൂസേർസ്.
ഛായാഗ്രഹണം – വിഷ്ണുപ്രസാദ്.
എഡിറ്റിംഗ് – ശ്യാം ശശിധരൻ.
പ്രൊഡക്ഷൻ ഡിസൈൻ – അപ്പുമാരായി.
മേക്കപ്പ് – പ്രണവ് വാസൻ.
കോസ്റ്റ്യൂം ഡിസൈൻ- സുൽത്താനാറസാഖ്.
പ്രൊജക്റ്റ് ഡിസൈൻ – മനോജ് കുമാർ പാരിപ്പള്ളി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ.
പ്രൊജക്റ്റ് കോഓർഡിനേറ്റർ – ഭാഗ്യരാജ് പെഴും പാർ.
കാസ്റ്റിംഗ് – സൂപ്പർ ഷിബു.
ആക്ഷൻ- ഫീനിക്സ് പ്രഭു.
സ്‌റ്റിൽസ് – നൗഷാദ് .
മാർക്കറ്റിംഗ് ഹെഡ് – കണ്ടൻ്റെ ഫാക്ടറി, ആൻ്റെണി വർഗീസ്.
ഡിസൈൻ – യെല്ലോ ടൂത്ത് .
പ്രൊഡക്ഷൻ മാനേജർ – ജോബി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജിബി കണ്ടഞ്ചേരി.
പ്രൊഡക്ഷൻ കൺട്രോളർ – പ്രസാദ് നമ്പ്യാങ്കാവ്.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…