കൊച്ചി: കൊവിഡ് കാലത്ത് ശ്രദ്ധയമായി ‘റിസറക്ഷന്‍’ ഷോര്‍ട് ഫിലിം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത പടം ഇതിനോടകം യൂട്യൂബില്‍ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
8 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇംഗ്ലീഷിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 21 വയസുകാരനായ വിഷ്ണു ടി ആര്‍ ആണ് ചിത്രത്തിന്റെ ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
അടുത്ത ഒരു തലമുറ പൂര്‍ണ്ണമായും ഇത്തരമൊരു ലോക്ക് ഡൗണ്‍ കാലത്താണു ജനിച്ച്, ജീവിക്കേണ്ടി വരുന്നതെങ്കിലോ എന്ന ആശയത്തില്‍ നിന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പൂര്‍ണ്ണമായും സിങ്ക് സൗണ്ട് റെക്കോര്‍ഡ് ചെയ്ത ചിത്രം അനാമോര്‍ഫിക് റേഷ്യോയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നബു ഉസ്മാന്‍ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യര്‍ ആണ്.
സംവിധായകനായ ലിയോ തദേവൂസിന്റെ മകള്‍ ലില്ലിസ് എല്‍ തദേവൂസ്, ഐറിന്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…