ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ 16.
പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രം ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രശസ്ത നടൻ ദുൽഖർ സൽമാൻ്റെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിക്കപ്പെട്ടു.
ഷൈൻ ടോം ചാക്കോയും, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയും സുപ്രധാനമായ വേഷങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം തികഞ്ഞ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ്. ചാക്കോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സി.പി.ചാക്കോ പ്രദ്യുമന കൊളേഗൽ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്.
എം. ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. റഫീഖ് അഹമ്മദിൻ്റെതാണു വരികൾ. ദർശനാ നായരാണ് നായിക. ജോയ് മാത്യ, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന , അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി.പി.ദേവ്, മജീഷ് ഏബ്രഹാം, രാജേഷ് കേശവ് , അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, ജീമോൻ ജോർജ്, ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ശ്യാം ശശിധരൻ.
കലാസംവിധാനം – അരുൺ ജോസ്.
മേക്കപ്പ് – മനു മോഹൻ.
കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ
അസ്സോസ്സിയേറ്റ് ഡയറക്ടർ ശ്രീജിത്- നന്ദൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കൂത്തുപറമ്പ്.
പ്രൊഡക്ഷൻ കൺട്രോളർ – ഷാജി കാവനാട്ട്.
തൊടുപുഴ, കൊച്ചി, ഊട്ടി, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ- ഷിബി ശിവദാസ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…