കഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്.എന്നാൽ ഇരുവരും ഒന്നിച്ചുള്ള കൂടിച്ചേരലിന് വലിയൊരു ഇടവേളയുണ്ടായി, ആ ഇടവേളക്കു ബ്രേക്ക് നൽകിക്കൊണ്ട് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് *എന്താടാ സജി.* :നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു, തിരക്കഥ രചിച്ച് ഈ ചിത്രം സംവിധാനം ചെയ്യുന്നു. മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ നിർമ്മിച്ചു പോരുന്ന ലിസ്റ്റിൻ സ്റ്റീഫൻ മാജിക്ക് ഫ്രയിംസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു.
തൊടുപുഴക്കടുത്തുള്ള പെരിയമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഏപ്രിൽ ഒന്ന് വെള്ളിയാഴ്‌ച്ച കാലത്ത് ഒമ്പതര മണിയോടെയാണ് ഈ ചിത്രത്തിൽ തുടക്കമിട്ടത്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു കൊണ്ടാണ് ഗോഡ്ഫിയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ്. ഫീച്ചർ ഫിലിമി ലേക്കുള്ള തൻ്റെ ആദ്യചുവടുവയ്പ്പുകൂടിയാണ് ഈ ചിത്രം -ലിസ്റ്റിൻ സ്റ്റീഫൻ, ഏബ്രഹാം മാത്യു,, ആൽവിൻ ആൻ്റണി, ശ്രീമതി സോഫിയാ ബാബു, ജിത്തു ദാമോദർ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.തുടർന്ന് ശ്രീമതി ബനീറ്റാ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും പ്രശസ്ത നടി ഷീലു ഏബ്രഹാം ഫസ്റ്റ് ക്ലാപ്പും നൽകി.
തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ നർമ്മത്തിനു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്.നിവേദിതാ തോമസ്സാണ് ഈ ചിത്രത്തിലെ നായിക നിവേദിതയും നല്ലൊരു ഇടവേളക്കുശേഷമാണ് മലയാളത്തിലെത്തുന്നത്. സിദ്ധാർത്ഥ് ശിവാ, ശ്രീജിത്ത് രവി.സെന്തിൽ, .വിമൽ, പ്രേം പ്രകാശ്, രാജേഷ് ശർമ്മ , ബെന്നി.പി.നായരമ്പലം, ജോസൂട്ടി, ജിത്തു ജോസ്, സന്തോഷ് കൃഷ്ണൻ, പുജപങ്കജ്, ലിൻ്റെ, തുടങ്ങിയവരും ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത അമ്പതോളം പുതുമുഖങ്ങളുമുണ്ട്.സംഗീതം – വില്യം ഫ്രാൻസിസ്. ജിത്തു ദാമോദർ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർസ്റ്റിക്കുന്നു.കലാസംവിധാനം – ഷിജിപട്ടണം. മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റ്വും സിസൈൻ.-സമീരാസനീഷ്.കോ- പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ .ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ.തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു ഫോട്ടോ – പ്രേംലാൽ പട്ടാഴി.
വാഴൂർ ജോസ്.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…